»   » സുരേഷ്‌ഗോപിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു

സുരേഷ്‌ഗോപിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

സുരേഷ്‌ഗോപി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രമായ സലാം കശ്മീര്‍ വന്‍ ആഷോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജോഷി. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി കശ്മീരിലെത്തുന്ന ചിത്രം കൂടിയാണ് സലാം കശ്മീര്‍. 1989ല്‍ നായര്‍സാബിനു വേണ്ടിയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. അന്ന് ഈ ചിത്രത്തില്‍ സുരേഷ്‌ഗോപിയുമുണ്ടായിരുന്നു. എന്നാല്‍ നായകനായിരുന്നില്ല എന്നു മാത്രം.

ഇക്കുറി സുരേഷ് ഗോപിയെത്തുന്നത് ഇരട്ടനായകന്‍മാരില്‍ ഒരാളായിട്ടാണ്. ജയറാമാണ് മറ്റൊരു വേഷം ചെയ്യുന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിനു ശേഷം ഇരുവരും തുല്യവേഷത്തില്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സമ്മര്‍ ഇന്‍ ബത്‌ലഹേം വന്‍ ഹിറ്റായിരുന്നു. സലാം കശ്മീരും വന്‍ ഹിറ്റാക്കാന്‍ തന്നെയാണ് സംവിധായകന്റെ ശ്രമവും. ടോമി ഈപ്പന്‍ എന്നാണ് സുരേഷ് ഗോപി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.

Jayaram and Suresh Gopi

ചിത്രത്തല്‍ ജയറാം ശ്രീകുമാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നു. മിയയാണ് ജയറാമിന്റെ നായിക. കൃഷ്ണകുമാര്‍, ലാലു അലക്‌സ,് വിജയരാഘവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേതുവാണ് തിരക്കഥയൊരുക്കുന്നത്. വര്‍ണചിത്ര നിര്‍മിക്കുന്ന ഈ ചിത്രം ഓണത്തിന് തന്നെ തിയറ്ററിലെത്തിക്കാനാണ് ജോഷിയുടെ തീരുമാനം.

റംസാന്‍ ഓണം ആഘോഷത്തിന് പത്തിലധികം ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസ ്‌ചെയ്യുന്നത്. മമ്മൂട്ടി, ജയറാം, ഫഹദ്, കുഞ്ചാക്കോ ബോബന്‍ എന്നിവരോടു പോരാടാന്‍ തന്നെയാണ് സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും തീരുമാനം. ആഗസ്റ്റ് 23ന് ചിത്രം തിയേറ്ററിലെത്തും. മലയാളത്തില്‍ മിനിമം ഗാരന്റിയുള്ള സംവിധായകരില്‍ ഒരാളായ ജോഷിയുടെ ചിത്രത്തിന് ആളെ കിട്ടാതിരിക്കില്ല എന്നൊരുറപ്പുണ്ട്. മുന്‍പ് സുരേഷും ജോഷിയും ഒന്നിച്ച പത്രവും ലേലവും വന്‍ ഹിറ്റായിരുന്നു.

English summary
Once again Suresh Gopi and Jayaram together in Salaam Kashmir directed by Joshi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam