»   » നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുത്ത സമ്മാനം എന്താണെന്ന് അറിയാമോ?

നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുത്ത സമ്മാനം എന്താണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഇത്തവണ നടന്‍ സുരേഷ് ഗോപിയുടെ പിറന്നാളിന് ഇത്തിരി പ്രത്യേകത കൂടുതലാണ്. മലയാള നടന്‍ എന്നതിലുപരി പാര്‍ലമെന്റിലെ മെമ്പര്‍ എന്ന പദവിയിലാണ് സുരേഷ് ഗോപി ഇപ്പോഴുള്ളത്. ജൂണ്‍ 26 ന് പിറന്നാള്‍ ആഘോഷിച്ച സുരേഷ് ഗോപിക്ക് രാഷ്ട്രപതി പ്രണവ് മുഖര്‍ജി പിറന്നാള്‍ ആശംസകളുമായി കത്ത് അയച്ചിരുന്നു. തൊട്ട് പിന്നാലെ മറ്റൊരു വിലപ്പെട്ട സമ്മാനം കൂടി താരത്തിന് കിട്ടിയിരിക്കുകയാണ്.

ഇത്തിരി വൈകിയിട്ടാണെങ്കിലും ഇപ്പോള്‍ കിട്ടിയിരിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആശംസകളാണ്. അങ്ങയുടെ ഈ ഡന്മദിനത്തില്‍ എന്റെ ഹൃദംഗമമായ ആശംസകള്‍ സ്വീകരരിച്ചാലും. നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളെ സേവിക്കുന്നതിനായി സല്‍വ്വശക്തന്‍ അങ്ങയ്ക്ക് സ്ഥായിയായ ആരോഗ്യവും സന്തോഷവും നല്‍കുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഭാവുകങ്ങള്‍.. എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്.

വിഷ

ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് വേണം എന്നും പറഞ്ഞ് കൊണ്ടാണ് സുരേഷ് ഗോപി മോദിയുടെ പിറന്നാള്‍ സമ്മാനം ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുന്നത്. അമേരിക്കന്‍ പര്യടനത്തിലാണ് മോദി എങ്കിലും അവിടെ നിന്നുമാണ് നടന് പിറന്നാള്‍ സമ്മാനം അയച്ചിരിക്കുന്നത്.

English summary
Suresh Gopi Gets A Precious Birthday Gift!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam