»   » പിണക്കം മറന്ന് സുരേഷ്‌ഗോപിയും ജയറാമും എത്തുമ്പോള്‍

പിണക്കം മറന്ന് സുരേഷ്‌ഗോപിയും ജയറാമും എത്തുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

ജയറാമും സുരേഷ്‌ഗോപിയും തുല്യവേഷത്തില്‍ അഭിനയിക്കുന്ന ജോഷി ചിത്രമായ സലാംകാശ്മീരിനൊരു പ്രത്യേകതയുണ്ട്. എട്ടുവര്‍ഷത്തെ പിണക്കം മറന്നുകൊണ്ടാണ് രണ്ടുപേരും ഒന്നിച്ചത്. മലയാളത്തിലെ മികച്ചൊരു കൂട്ടുകെട്ടായിരുന്ന സുരേഷ്‌ഗോപി-ജയറാം പിണക്കത്തിനു പിന്നില്‍ മലയാള സിനിമയിലെ തന്നെ ചിലരായിരുന്നു. ഇവരുടെ കുതന്ത്രങ്ങള്‍ കേട്ട് രണ്ടുപേരും പിണങ്ങുകയായിരുന്നു. ഒന്നിച്ചുകാണുമ്പോള്‍ പോലും പരസ്പരം മുഖംതിരിച്ചു നടന്നിരുന്നവരെയാണ് ജോഷി പുതിയ ചിത്രത്തിലൂടെ ഒന്നിപ്പിച്ചത്.

സലാംകാശ്മീരില്‍ ആഭിനയിക്കുന്നതിനു മുന്‍പ് തന്നെ രണ്ടുപേരുടെയും പിണക്കം മാറിയിരുന്നു. ഒരു പൊതുവേദിയില്‍ ജയറാമിനടുത്ത് സുരേഷ്‌ഗോപി വന്നിരുന്നപ്പോള്‍ ജയറാം നല്‍കിയ കൈ സുരേഷ്‌ഗോപി സ്വീകരിക്കുകയായിരുന്നു. അതോടെ അവരുടെ പിണക്കവും ഇല്ലാതായി.

Jayaram and Suresh Gopi

ഇവര്‍ അകന്നിരുന്നതു കൊണ്ട് നഷ്ടം സംഭവിച്ചതു രണ്ടുപേര്‍ക്കും മാത്രമായിരുന്നില്ല. മലയാള സിനിമയ്ക്കു കൂടിയായിരുന്നു. സിബിമലയില്‍ - രഞ്ജിത്ത് കൂട്ടുകെട്ടിലെ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം രണ്ടുപേരുടെയും പിണക്കം കൊണ്ടു മാത്രമാണ് നടക്കാതെ പോയത്. ഇനിയൊരു പക്ഷേ ആ ചിത്രം വീണ്ടും നടന്നേക്കാം. താരങ്ങള്‍ രണ്ടുപേരും താല്‍പര്യം കാണിച്ച സ്ഥിതിക്ക് രഞ്ജിത്ത് വീണ്ടും ബത്‌ലഹേമിലേക്കു കടന്നേക്കാം. സുരേഷ്‌ഗോപിക്കും ജയറാമിനും വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം.

കശ്മീരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സലാം കാശ്മീരില്‍ ഷൈജു അന്തിക്കാടിന്റെ കഥയ്ക്ക് സേതുവാണ് തിരക്കഥയെഴുതുന്നത്. ലോക്പാല്‍ എന്ന ചിത്രത്തിന്റെ പരാജയം മറക്കാനുള്ള ചിത്രം കൂടിയാണ് സംവിധായകന്‍ ജോഷിക്കിത്. ശ്രീകുമാര്‍ എന്ന പട്ടാള ഉദ്യോഗസ്ഥനെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടോമി ഈപ്പന്‍ ദേവസ്യ എന്ന കഥാപാത്രമായി സുരേഷ്‌ഗോപിയും.

വിജയരാഘവന്‍, ലാലു അലക്‌സ്, പി. ശ്രീകുമാര്‍, കൃഷ്ണകുമാര്‍, മിയ എന്നിവരാണ് മറ്റു താരങ്ങള്‍. വര്‍ണചിത്ര നിര്‍മിക്കുന്ന ചിത്രം 27ന് തിയറ്ററിലെത്തും. ഓണത്തിനു തിയറ്ററിലെത്താന്‍ ചാര്‍ട്ട് ചെയ്തതായിരുന്നു. എന്നാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam