»   » അയ്യരെപ്പോലെയാകുമോ ഹാരി ഐപിഎസ് ?

അയ്യരെപ്പോലെയാകുമോ ഹാരി ഐപിഎസ് ?

Posted By:
Subscribe to Filmibeat Malayalam

സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രത്തിലും സേതുരാമയ്യര്‍ തന്നെയാകുമോ പ്രധാന അന്വേഷകനായി എത്തുകയെന്ന ചോദ്യം ഉയര്‍ന്ന് കുറച്ചുനാളുകളായി. ഇതുസംബന്ധിച്ച് പലതരം റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഒരുകാര്യമുറപ്പായിരിക്കുകയാണ്. ഇത്തവണയെത്തുക സേതുരാമയ്യരല്ല. മുമ്പ് സേതുരാമയ്യരുടെ അസിസ്റ്റന്റായിരുന്ന ഉദ്യോഗസ്ഥന്‍ ഹാരി വളര്‍ന്നുവലുതായി ഒറ്റയ്ക്ക് അന്വേഷണം നടത്താന്‍ പ്രാപ്തനായി എത്തുകയാണ്.

അതേ സുരേഷ് ഗോപിയാണ് അഞ്ചാമത്തെ സിബിഐ ചിത്രത്തില്‍ നായകനായി എത്തുന്നത്. അഞ്ചാമത്തെ പടത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് മമ്മൂട്ടിതന്നെ തീരുമാനിയ്ക്കുകയായിരുന്നുവത്രേ. മറ്റാരായെങ്കിലും നായകനാക്കാന്‍ മമ്മൂട്ടി തന്നെയാണ് എസ്എന്‍ സ്വാമിയോട് ആവശ്യപ്പെട്ടത്. അതുപ്രകാരം സുരേഷ് ഗോപിയ്ക്കുതന്നെ നറുക്കും വീണു. സുരേഷ് ഗോപിയെ വച്ചാണ് പുതിയ ചിത്രം ചെയ്യുന്നതെന്ന് കെ മധുവും എസ്എന്‍ സ്വാമിയും വ്യക്തമാക്കിക്കഴിഞ്ഞു.

Suresh Gopi

ഇനി അറിയാനുള്ളത് സുരേഷ് ഗോപിയുടെ ഹാരി സിബിഐ ചിത്രത്തില്‍ തോക്കെടുക്കുമോയെന്നാണ്. തോക്കും ലാത്തിയും മൂന്നാം മുറയുമില്ലാതെ കയ്യും പിന്നില്‍ക്കെട്ടി നടത്തവും ആലോചനയുമായി കേസു തെളിയിക്കുന്ന അയ്യരുടെ രീതി തന്നെയാണ് എല്ലാ സിബിഐ ചിത്രങ്ങളിലും മികച്ചു നിന്നത്. അനാവശ്യ സംഘട്ടനങ്ങളൊന്നും ഇതിലൊറ്റച്ചിത്രത്തിലും ഉണ്ടായിരുന്നുമില്ല.

സുരേഷ് ഗോപി ഹാരി ഐപിഎസ് ആയി നായകനായി എത്തുമ്പോള്‍ എന്ത് മാറ്റമായിരിക്കും അയ്യരുടെ കഥാപാത്രത്തില്‍ നിന്നുണ്ടാവുകെയന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലാണ് സേതുരാമയ്യരുടെ സഹായിയായ ഹാരി ഐപിഎസ് എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തിയിരുന്നു.

English summary
According to reports Suresh Gopi's Harry IPS may replace Mammootty's Sethurama Iyer in SN Swami-K Madhu team's next film in CBI series.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam