Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുരേഷ് ഗോപി നരേന്ദ്ര മോഡിയെ കണ്ടതെന്തിന്?
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇത്തവണ രാഷ്ട്രീയത്തിലിറങ്ങുമെന്നുള്ള രീതിയില്‍ പല റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നോ എറണാകുളത്തുനിന്നോ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാണ്. മമ്മൂട്ടി ഇക്കാര്യം നേരത്തേ നിഷേധിച്ചിട്ടും വാര്‍ത്തകള്‍ക്ക് കുറവൊന്നും വന്നിട്ടില്ല. മോഹന്‍ലാലാണെങ്കില്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിട്ടേയില്ല.
എന്നാല്‍ ഇതിനിടെ മറ്റൊരു സൂപ്പര്‍താരം തീര്‍ത്തും അപ്രതീക്ഷിതമായി ഒരു കാര്യം ചെയ്തിരിക്കുകയാണ്. ഇതോടെ ചലച്ചിത്രലോകത്തും രാഷ്ട്രീയ ലോകത്തും പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമാവുകയും ചെയ്തു. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയാണ് പുതിയ ചര്‍ച്ചകള്‍ക്കും ഉഹാപോഹങ്ങള്‍ക്കും ഇന്ധനം പകര്‍ന്നിരിക്കുന്നത്.
സുരേഷ് ഗോപി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. മലയാളത്തിലെ സൂപ്പര്‍താരമായ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം മോഡിതന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയുടെ ചിത്രവും മോഡി പുറത്തുവിട്ടിട്ടുണ്ട്.
കേരളത്തിലെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുമായിരുന്നു തങ്ങളുടെ ചര്‍ച്ചയെന്നാണ് മോഡി പറയുന്നത്. ഒന്നരമണിക്കൂറാണ് രണ്ടുപേരും സംസാരിച്ചത്. എന്തായാലും സുരേഷ് ഗോപി മോഡിയുമായി നടത്തിയിരിക്കുന്ന കൂടിക്കാഴ്ച രാഷ്ട്രീയരംഗത്ത് വമ്പന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.