»   » ചാക്കോച്ചിയുമായി രഞ്ജിപണിക്കര്‍

ചാക്കോച്ചിയുമായി രഞ്ജിപണിക്കര്‍

Posted By:
Subscribe to Filmibeat Malayalam

ആനക്കാട്ടില്‍ ഈപ്പച്ചന്റെ മകന്‍ ചാക്കോച്ചി. സുരേഷ്‌ഗോപി കരുത്തുപകര്‍ന്ന ഈ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. ജോഷി സംവിധാനം ചെയ്ത് രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ ഈ കരുത്തന്‍ ഒരിക്കല്‍കൂടി എത്തുകയാണ്. അതെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന ചിത്രത്തിലൂടെ രഞ്ജിപണിക്കരും സുരേഷ്‌ഗോപിയും വീണ്ടും ഒന്നിക്കുകയാണ്. രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന രണ്ടാമത്തെ സുരേഷ്‌ഗോപി ചിത്രമാണിത്.

രഞ്ജിപണിക്കരുടെ തന്നെ ഭരത് ചന്ദ്രന്‍ ഐപിഎസായിരുന്നു ആദ്യം ചെയ്തത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും സജീവമായപ്പോള്‍ രഞ്ജിപണിക്കര്‍ തന്റെ കരുത്തുറ്റ കഥാപാത്രത്തെ വീണ്ടും കൊണ്ടുവരികയായിരുന്നു.

Suresh Gopi

അന്തരിച്ച നടന്‍ സോമനും സുരേഷ്‌ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രം കള്ളുക്കച്ചവടത്തില്‍ നേരും നെറിയുമുണ്ടായിരുന്ന ഈപ്പച്ചന്റെയും മകന്റെയും കഥയായിരുന്നു. അച്ഛനെ കൊന്നവരോടു പകരം വീട്ടാനെത്തുന്ന മകന്‍ ആയിരുന്നു ലേലത്തില്‍ പ്രമേയമെങ്കില്‍ സമകാലിക രാഷ്ട്രീയക്കാരും ചാക്കോച്ചിയും തമ്മിലുള്ള ബന്ധമാണ് രഞ്ജിപണിക്കര്‍ പറയുന്നത്.

വീണ്ടും സജീവമാകുന്ന സുരേഷ്‌ഗോപിക്ക് കൈ നിറയെ ചിത്രങ്ങളാണ്. ജോഷിയുടെ സലാം കാശ്മീരാണ് ആദ്യം റിലീസ് ചെയ്യുന്നത്. അതു കഴിഞ്ഞ് കെ.മധു, ഷാജി കൈലാസ്, ദീപന്‍, തമ്പിക്കണ്ണന്താനം എന്നിവരുടെ ചിത്രങ്ങളിലും അഭിനയിക്കും.

രാജാവിന്റെ മകന്റെ രണ്ടാം ഭാഗമൊരുക്കുന്ന തമ്പിക്കണ്ണന്താനം ഈ ചിത്ത്രത്തില്‍ സുരേഷ്‌ഗോപിക്ക് കരുത്തുറ്റ കഥാപാത്രത്തെ മാറ്റിവച്ചിട്ടുണ്ട്. തമിഴില്‍ ശങ്കറിനൊപ്പമുള്ള ഐയും തിയറ്ററിലെത്തുന്നതോടെ സുരേഷ്‌ഗോപിയുടെ മാര്‍ക്കറ്റ് വാല്യു വീണ്ടും കൂടും.

English summary
Ranji Panikker again directing Suresh Gopi for second part of Lelam named Anakkattil Chakkochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam