»   » മോളിവുഡിലെ കൊമ്പന്‍മാര്‍ക്കെതിരെ സുരേഷ് ഗോപി

മോളിവുഡിലെ കൊമ്പന്‍മാര്‍ക്കെതിരെ സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/suresh-gopi-targets-super-stars-2-105290.html">Next »</a></li></ul>
Suresh Gopi
ടിവി ഷോ അവതാരകനാകുന്ന കാലയളവില്‍ എന്റെ സിനിമകള്‍ തിയറ്ററില്‍ എത്തില്ലെന്ന നിബന്ധന മലയാള സിനിമയിലെ കൊമ്പന്‍മാര്‍ക്കും ബാധകമായിരിക്കണമെന്നു നടന്‍ സുരേഷ് ഗോപി. അഭിനേതാക്കളുടെ സംഘടനയായ 'അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്നും കാരണം പുറത്തുപറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി.

ചാനല്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ഞാന്‍ അഭിനയിച്ച സിനിമ തിയറ്ററില്‍ എത്തില്ലെന്ന നിബന്ധന ഞാന്‍ തന്നെയാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുന്നില്‍ വച്ചത്. അവരത് അംഗീകരിച്ചു. പക്ഷേ, ഇനിയൊരു കൊമ്പന്‍ വന്നാല്‍ ഈ നിയമം മാറ്റരുത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ ഉന്നംവെച്ചു കൊണ്ടാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.

സിനിമയില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. ടിവി ഷോയില്‍ നിന്ന് ദേ പോയി എങ്കിലും ദാ ഉടന്‍ തിരിച്ചുവരുമെന്നും നടന്‍ പറഞ്ഞു. ജനുവരി 26ന് തന്റെ അടുത്ത ഷോ തുടങ്ങുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

അമ്മയുടെ യോഗങ്ങളില്‍ ഇനിയും പങ്കെടുക്കില്ല. പക്ഷേ, സംഘടനയോട് എതിര്‍പ്പില്ല. തന്റെയും കൂടി ചോരയും നീരുമാണ് ആ സംഘടന. അതുകൊണ്ടു ജീവിക്കുന്ന ഒട്ടേറെ പേരുണ്ട്. സംഘടനയുമായി പ്രശ്‌നമൊന്നുമില്ലെന്നും സംഘടനയ്ക്ക് തന്നോട് ഇഷ്ടക്കേടുണ്ടെന്ന് തോന്നുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തിലകന്റെ സംസ്‌കാരത്തില്‍ സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അവരാണു പറയേണ്ടത്. തിലകനോട് പലരും അനാദരവ് കാണിച്ചെങ്കിലും താന്‍ ഒരു മകനെപ്പോലെ എല്ലാ സഹായവും ചെയ്തിരുന്നുവെന്ന് സുരേഷ് ഗോപി വെളിപ്പെടുത്തി. താന്‍ ആശുപത്രിയില്‍ പോയിരുന്നു. ഡോക്ടര്‍മാരും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാമായി ബന്ധപ്പെട്ടു. അതിനു ശേഷമാണു പ്രതിപക്ഷനേതാവിന്റെ കൂടി അഭ്യര്‍ഥന മാനിച്ചു ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചത്.

മരണസമയം താന്‍ ദുബയിലായിരുന്നു. മടങ്ങിയെത്തിയ ശേഷം തിലകന്റെ വീട്ടില്‍ പോയി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പക്ഷേ, തിലകന്റെ മരണത്തിനു ശേഷമുണ്ടായ 'ഷോയെപ്പറ്റി സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതാണു ശരി. അദ്ദേഹത്തോട് അളവറ്റ ആദരവാണുള്ളത്. അദ്ദേഹത്തെ താന്‍ കുമ്പിടുന്നു.

അടുത്ത പേജില്‍
ചാരക്കേസ്: 'പത്രം' പ്രായശ്ചിത്തമെന്ന് സുരേഷ് ഗോപി

<ul id="pagination-digg"><li class="next"><a href="/news/suresh-gopi-targets-super-stars-2-105290.html">Next »</a></li></ul>
English summary
Can't reveal why I am not attending AMMA's meetings says Sureshgopi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam