»   » അഞ്ചാം സിബിഐ ചിത്രത്തില്‍ മമ്മൂട്ടിയില്ല ?

അഞ്ചാം സിബിഐ ചിത്രത്തില്‍ മമ്മൂട്ടിയില്ല ?

Posted By:
Subscribe to Filmibeat Malayalam

സിബിഐ പരമ്പരയില്‍ അടുത്ത ചിത്രം ഒരുങ്ങുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തിരക്കഥയുടെ ജോലികളിലാണെന്ന് എസ് എന്‍ സ്വാമിയുടെ അറിയിച്ചിരുന്നു. ഇത്രയേറെ വിജയം നേടിയ മറ്റ് ചലച്ചിത്രപരമ്പര മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല. ചടുലമായ പ്രവര്‍ത്തനശൈലിയുള്ള സേതുരാമയ്യര്‍ എന്ന കഥാപാത്രം മമ്മൂട്ടിയെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സേതുരാമയ്യരായി മലയാളിയ്ക്ക് മറ്റൊരു നടനെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നതാണ് സത്യം. ആദ്യ ചിത്രം മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വരെ സേതുരാമയ്യര്‍ തന്റെ കയ്യില്‍ ഭദ്രമാണെന്ന് മമ്മൂട്ടി തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രത്തില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നാണ്. മമ്മൂട്ടിയ്ക്ക് പകരം സുരേഷ് ഗോപിയായിരിക്കും നായക കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ അല്‍പം വിഷമതകളേറിയതാണത്രേ. ഇത് വായിച്ച മമ്മൂട്ടി തന്നെയാണത്രേ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു നടനെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. സുരേഷ് ഗോപിയാണ് പരിഗണനയിലുള്ളതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും എസ് എന്‍ സ്വാമി പറയുന്നു.

Mammootty as Sethurama Iyer

സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സുരേഷ് ഗോപിയും അഭിനയിച്ചിരുന്നു. സബ് ഇന്‍പ്‌സ്‌പെക്ടര്‍ ഹാരിയെന്ന കഥാപാത്രത്തെയായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചത്. ഓമന കൊലക്കേസ് അന്വേഷിക്കാനെത്തിയ സേതുരാമയ്യരുടെ സഹായിയായിരുന്നു ഹാരി.

അഞ്ചാമത്തെ ചിത്രത്തില്‍ സേതുരാമയ്യര്‍ക്കു പകരം ഹാരിയെന്ന കഥാപാത്രമാണ് കേസന്വേഷണത്തിന് എത്തുന്നതെന്ന് സ്വാമി പറയുന്നു. ഹാരിയാണ് അന്വേഷണം നടത്തുകയെങ്കിലും സേതുരാമയ്യരുടെ സാന്നിധ്യം ചിത്രത്തിലുണ്ടാകുമെന്ന് തിരക്കഥാകൃത്ത് ഉറപ്പ് നല്‍കുന്നു. ആവശ്യം വരുമ്പോഴെല്ലാം ഹാരിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക സേതുരാമയ്യര്‍ തന്നെയായിരിക്കുമത്രേ.

2013ല്‍ത്തന്നെ അഞ്ചാമത്തെ സിബിഐ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തിരക്കഥാകൃത്തും സംവിധായകന്‍ കെ മധുവും. എന്നാല്‍ തിരക്കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും മികച്ച ക്ലൈമാക്‌സ് ശരിപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും സ്വാമി പറയുന്നു.

English summary
Looks like one of the biggest hit sequels in Mollywood, the CBI series, will soon see a change in cast, .
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam