»   » ലാലിനെതിരെ സുരേഷ് ഗോപിയുടെ ഒളിയമ്പ്

ലാലിനെതിരെ സുരേഷ് ഗോപിയുടെ ഒളിയമ്പ്

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ രാഷ്ട്രീയം താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും നടന്‍ സുരേഷ് ഗോപി. നിലവിലുള്ള ഒരു രാഷ്ട്രീയത്തിനും തന്നെ താത്പര്യമില്ലെന്നും അതിനാലാണ് പദവികളൊന്നും ലഭിയ്ക്കാത്തതെന്നും നടന്‍ പറഞ്ഞു.
കാഞ്ഞങ്ങാട്ട് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുമായി സംവദിക്കുകയായിരുന്ന അദ്ദേഹം കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

ഇഷ്ടമല്ലാത്തതു കണ്ടാല്‍ അതിനു നേരെ വിരല്‍ചൂണ്ടി സംസാരിക്കുന്നതാണ് ശീലം. അടുത്ത ജന്മത്തില്‍ എല്ലാവരുടെയും ഗുഡ് ബുക്കില്‍ കയറി പദവികള്‍ക്കു വേണ്ടി ശ്രമിക്കാം. - കാഞ്ഞങ്ങാട്ട് കുട്ടി പൊലീസുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന് ലഫ്. കേണല്‍ പദവി കിട്ടിയ സ്ഥിതിക്ക് സുരേഷ് ഗോപിക്ക് പൊലീസ് സേനയില്‍ ഉയര്‍ന്ന പദവി ലഭിക്കേണ്ടതല്ലേയെന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സുരേഷ് ഗോപി. അത് രാഷ്ട്രീയ തീരുമാനമാണെന്നും കുഞ്ഞുങ്ങള്‍ക്കത് മനസ്സിലാവില്ലെന്നും വ്യക്തമാക്കിയാണ് സുരേഷ്‌ഗോപി മറുപടി പറഞ്ഞുതുടങ്ങിയത്. ഒരുപാട് ആളുകളല്ല അത്തരം തീരുമാനമെടുക്കുന്നത്. ചിലര്‍ മാത്രമാണ്. അത്തരം രാഷ്ട്രീയക്കാര്‍ എന്നെ ഇഷ്ടപ്പെടുന്നില്ല. എല്ലാ രാഷ്ട്രീയത്തിനുനേരെയും വിരല്‍ ചൂണ്ടുന്നവനാണ് ഞാനെന്നതാണ് കാരണം. ലാലിന് ലഫ്. കേണല്‍ പദവി ലഭിച്ചത് രാഷ്ട്രീയക്കാരുടെ സഹായത്തോടെയാണ് ധ്വനിപ്പിയ്ക്കുന്ന രീതിയിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

കുട്ടികളില്‍ പൊലീസ് സേനയെക്കുറിച്ച് അവബോധമുണ്ടാക്കാനും മറ്റു തൊഴിലുകളെപ്പോലെ പൊലീസിലേക്ക് ചേരുന്നതിന് പ്രേരണയാകുന്നതിനും സംസ്ഥാനത്ത് പൊലീസിങ് കോളജ് തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിന് ശേഷം കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റും സുരേഷ് ഗോപി സന്ദര്‍ശിച്ചു. മോഹന്‍ലാലിന് ഓണററി പദവി നല്‍കിയതു സൈന്യത്തിനു ഗുണം ചെയ്‌തോയെന്നറിയില്ലെന്ന് സന്ദര്‍ശനവേളയില്‍ സുരേഷ് ഗോപി പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണു ശ്രമം നടത്താറുള്ളത്. സൈന്യ ത്തിന്റെ ഓണററി പദവിക്കു വേണ്ടി ശ്രമിച്ചിട്ടില്ല. അതു നമ്മളല്ല തീരുമാനിക്കേണ്ടത്. നിയമപരമായ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തില്‍ രാജ്യതാല്‍പ്പര്യമാണു നോക്കേണ്ടത്.

ഓണററി പദവിയില്‍ നമുക്കു മോഹന്‍ലാല്‍ ഉണ്ട്. അദ്ദേഹത്തിന്റെ പദവി സൈന്യ ത്തിനു ഗുണം ചെയ്‌തോയെന്നു പറയേണ്ടത് സൈനിക ഉദ്യോഗസ്ഥരാണ്. സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളോടും ആദരവുണ്ട്. അവര്‍ വിവിധ ചടങ്ങുകളിലേക്കു ക്ഷണിക്കാറുമുണ്ട്. - സുരേഷ് ഗോപി പറഞ്ഞു.

English summary
Malayalam actor Suresh Gopi visit Kannur Territorial army Camp

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam