For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും നല്ല പിറന്നാള്‍ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി; കുടുംബത്തിനൊപ്പം സുരേഷ് ഗോപി

  |

  മുന്‍പൊന്നും ഇല്ലാത്ത വിധം ആഘോഷമായിട്ടാണ് ഇത്തവണ സുരേഷ് ഗോപിയുടെ പിന്നാള്‍ ആഘോഷം ആരാധകരും സിനിമാ ലോകവും കൊണ്ടാടിയത്. സിനിമാ ലോകത്ത് നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി, പൃഥ്വിരാജ്, ജയസൂര്യ, ഭാമ, രാധിക, സലിം കുമാര്‍, അജു വര്‍ഗീസ്, തുടങ്ങി ചെറുതും വലുതുമായ എല്ലാവരും ആശംസകളുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ആശംസകളുടെ പ്രവാഹവും.

  പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട പോസ്റ്ററിനും ഗംഭീര സ്വീകരണമാണ് ആരാധകരില്‍ നിന്നും സിനിമാതാരങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. സുരേഷ് ഗോപിയുടെ 250 ആമത്തെ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിയ്ക്കുന്നത്.

  സീരിയല്‍ നടിയ്ക്ക് കൊറോണ; നടിയോട് സമ്പര്‍കം പുലര്‍ത്തിയ 33 പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി

  sureshgopifamiy

  Recommended Video

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  പാവാട, സിഐഎ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രത്തില്‍ കടുവകുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്നത്. ലേലം, വാഴുന്നോര്‍ സ്‌റ്റൈലിലുള്ള സിനിമയായിരിക്കും എസ്ജി 250 എന്നാണ് സൂചനകള്‍. ഫാമിലി മാസ് എന്റര്‍ടൈന്‍മെന്റ് ആയിരിക്കുമെന്നും പഴയ സുരേഷ് ഗോപി തിരിച്ചെത്തുന്നു എന്നും ആരാധകരും വിശ്വസിക്കുന്നു.

  അവര്‍ രണ്ട് പേരില്‍ ആര് എന്റെ അച്ഛനായി വന്നാലും സംതൃപ്തിയോടെ അഭിനയിക്കാം; മോഹന്‍ലാല്‍ പറയുന്നു

  അങ്ങനെ എല്ലാം കൊണ്ടും സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ഗംഭീരമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ സുരേഷ് ഗോപി. കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിയ്ക്കുന്ന ചിത്രത്തിനൊപ്പമാണ് തന്റെ ജന്മദിനം ഇത്രമേല്‍ മനോഹരമാക്കി തന്നവരോട് നടന്‍ നന്ദി പറഞ്ഞത്. പുതിയ ചിത്രത്തിലൂടെ നിങ്ങളെ ഇനിയും എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

  ഈ വീഡിയോ കണ്ടിട്ട് ബാക്കി നിങ്ങള്‍ പറയൂ, നകുലിനെ കാണാന്‍ പ്രിയ പ്രകാശ് ആശുപത്രിയിലെത്തി..

  sureshgopibday


  വീട്ടില്‍ പിറന്നാള്‍ ആഘോഷം വളരെ ലളിതമായിരുന്നു എന്ന് സുരേഷ് ഗോപി പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ നിന്നും വ്യക്തമാണ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പും കേക്ക് മുറിച്ച് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ തന്റെ ജന്മദിനം മധുരമുള്ളതാക്കി. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കുടുംബത്തെ ഒന്നിച്ചു കണ്ട സന്തോഷം ആരാധകരും പങ്കുവയ്ക്കുന്നു.

  English summary
  Suresh Gopi would like to thank all those who wished him a happy birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X