»   » എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് കാവ്യ, കാവ്യയുടെ അമ്മയും പാവമാണ്; സുരേഷ് കുമാര്‍ പറയുന്നു

എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് കാവ്യ, കാവ്യയുടെ അമ്മയും പാവമാണ്; സുരേഷ് കുമാര്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ദിലീപ് അറസ്റ്റിലായതോടെ നടനെ കുറിച്ചും നടന്റെ കുടുംബത്തെ കുറിച്ചും പറഞ്ഞ് പ്രചരിപ്പിക്കാത്ത വാര്‍ത്തകളില്ല. കാവ്യ മാധവന്‍ ഗര്‍ഭിണിയാണ്, മകള്‍ ദുബായില്‍ പോയി, അനുജന്‍ ഭീഷണിപ്പെടുത്തി എന്നിങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

ദിലീപ് അറസ്റ്റിലായതോടെ നടനെ കുറിച്ചും നടന്റെ കുടുംബത്തെ കുറിച്ചും പറഞ്ഞ് പ്രചരിപ്പിക്കാത്ത വാര്‍ത്തകളില്ല.

എന്നാല്‍ ഈ പറയുന്നതിലൊന്നും സത്യമില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍ പറയുന്നു. ദിലീപിന്റെ വീട്ടില്‍ പോയി കാവ്യയെയും മീനാക്ഷിയെയും മറ്റ് കുടുംബാഗങ്ങളെയും കണ്ട് വന്ന ശേഷം മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് കുമാറിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

എല്ലാം നുണയാണ്.. അവരെല്ലാം നിസ്സംഗരാണ്

ദിലീപിന്റെ കുടുംബത്തെ കുറിച്ച് എന്തൊക്കെയാണ് പ്രചരിയ്ക്കുന്നത്. അവരെല്ലാം നിസ്സംഗരാണ്. എന്ത് ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനുജന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല.. എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണയാണ്.

കാവ്യയ്ക്ക് അറിയില്ല, കാവ്യയുടെ അമ്മ

കാവ്യയുമായി സംസാരിച്ചു. എന്ത് ചെയ്യണം എന്ന് ആ കുട്ടിയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെയൊക്കെയുള്ള സംഭവം ആദ്യമായിട്ടാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ സ്ത്രീയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്ന് കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കേണ്ടത്..

മീനാക്ഷിയുടെ അവസ്ഥ

മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ട്. ആ സ്‌കൂള്‍ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണ് നല്‍കുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ശല്യമുണ്ടാക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തടയിടണം എന്നാണ് അവരുടെ നിര്‍ദ്ദേശം.

ദിലീപിന്റെ അമ്മ

ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏത് നേരവും കരച്ചിലാണവര്‍. എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. ദിലീപ് ഇന്ന് വരും നാളെ എത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയത്.

താത്വികനാണ് അനിയന്‍

ദിലീപിന്റെ അനിയന്‍ ദിലീപിനെക്കാള്‍ താത്വികനാണ്. ഭീഷണിപ്പെടുത്താന്‍ പോയിട്ട് അയാള്‍ക്ക് നന്നായി സംസാരിക്കാന്‍ തന്നെ അറിയില്ല. എന്തെങ്കിലും പറഞ്ഞ് പോയിട്ടുണ്ടെങ്കില്‍ അന്നേരത്തെ അവസ്ഥയില്‍ പറഞ്ഞ് പോയതാണ്. എല്ലാരും നിര്‍ത്തട്ടെ എന്നിട്ട് ഞങ്ങള്‍ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുള്ളൂ..

എനിക്ക് മനസ്സിലാവാത്തത്

എനിക്കിപ്പോഴും മനസ്സിലാവാത്തത് ഒരു മനുഷ്യനെ ഇത്രയും ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും മറ്റും എന്ത് നേട്ടമാണ് ഉണ്ടാവുന്നത് എന്നാണ്. ഇങ്ങനെയുള്ള കപട പ്രചരണങ്ങള്‍ അവര്‍ക്ക് പണമുണ്ടാക്കാനുള്ള മോശം വഴികള്‍ മാത്രമാണ്. അത്തരം കാര്യങ്ങള്‍ ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകര്‍ക്കുന്നത് അവര്‍ ചിന്തിക്കുന്നില്ല - സുരേഷ് കുമാര്‍ പറഞ്ഞു.

English summary
Suresh Kumar met Dileep's family

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam