»   » പുതിയ മുഖം കണ്‍ഫ്യൂഷനുണ്ടാക്കി... മരിച്ചത് രേവതിയുടെ ആദ്യ ഭര്‍ത്താവ് സുരേഷ് അല്ല !!

പുതിയ മുഖം കണ്‍ഫ്യൂഷനുണ്ടാക്കി... മരിച്ചത് രേവതിയുടെ ആദ്യ ഭര്‍ത്താവ് സുരേഷ് അല്ല !!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഒരു നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. പ്രശസ്ത സംവിധായകന്‍ ദീപന്‍ ഇന്ന് (മാര്‍ച്ച് 13) രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം.

കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ തന്നതിന് നന്ദി ദീപന്‍; വികാരഭരിതനായി പൃഥ്വിരാജ് !

എന്നാല്‍ ദീപന്റെ മരണം തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ സുരേഷ് മേനോനെയാണ് ബാധിയ്ക്കുന്നത്. മരിച്ചത് നടി രേവതിയുടെ മുന്‍ ഭര്‍ത്താവ് കൂടെയായ സുരേഷ് മേനോനാണ് എന്ന തരത്തില്‍ തമിഴില്‍ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്.

ഞാന്‍ മരിച്ചിട്ടില്ല

എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും താന്‍ ജീവിനോടെയുണ്ട് എന്നും സുരേഷ് മേനോന്‍ അറിയിച്ചു. പ്രമുഖ സിനിമാ മാധ്യമം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ 'എനിക്കൊന്നും സംഭവിച്ചിട്ടില്ല. ഞാനിപ്പോള്‍ നല്ലൊരു ചായ കുടിച്ചുകൊണ്ടിരിയ്ക്കുകയാണ്' എന്നാണ് സുരേഷ് പറഞ്ഞത്.

എന്തുകൊണ്ട് കണ്‍ഫ്യൂഷനായി?

അന്തരിച്ച നടന്‍ ദീപന്‍ അറിയപ്പെടുന്നത് അദ്ദേഹം സംവിധാനം ചെയ്ത് ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പുതിയ നിയമം എന്ന ചിത്രത്തിന്റെ പേരിലാണ്. പൃഥ്വിരാജും ബാലയും പ്രിയാമണിയും മീര നന്ദനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2009 ലാണ് റിലീസായത്. അതേ സമയം 1993 ല്‍ സുരേഷ് മേനോനും പുതിയ നിയമം എന്ന പേരില്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്ത് അഭിനയിച്ചിരുന്നു. മലയാളത്തില്‍ പുതിയ നിയമത്തിന്റെ സംവിധായകന്‍ അന്തരിച്ചു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍, തമിഴര്‍ സുരേഷ് മേനോന്‍ ആണെന്ന് തെറ്റിദ്ധരിച്ചു.

സുരേഷ് മേനോന്‍ തിരക്കിലാണ്

നടി രേവതിയുടെ മുന്‍ ഭര്‍ത്താവാണ് സുരേഷ് ചന്ദ്ര മേനോന്‍. പുതിയ മുഖത്തിന് ശേഷം പാസാങ്ക മലര്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ഇപ്പോള്‍ സൂര്യയെ നായകനാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ദീപന്റെ സിനിമകള്‍

ഷാജി കൈലാസിന്റെ സഹ സംവിധായകനായിരുന്ന ദീപന്‍ സിനിമാ ലോകത്ത് എത്തിയത്. ലീഡര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് പുതിയ മുഖം, സിം, ഗ്യാങ് ഓഫ് വടക്കും നാഥന്‍ (ഡി കമ്പനി), ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സത്യ എന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്ക് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി പുരോഗമിയ്ക്കവെയാണ് അന്ത്യം.

English summary
Suresh Menon clarifies about his death rumors

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X