»   » ദുല്‍ഖറിന് മണിപ്പൂരി നായിക സുര്‍ജബാല

ദുല്‍ഖറിന് മണിപ്പൂരി നായിക സുര്‍ജബാല

Posted By:
Subscribe to Filmibeat Malayalam

അന്യനാട്ടുകാരായ പെണ്‍കുട്ടികള്‍ നായികമാരായി എത്തുകയെന്നത് സിനിമയില്‍ പുതിയ കാര്യമല്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വടക്കുനിന്നുമെല്ലാം മലയാളസിനിമയില്‍ നായികമാര്‍ വന്നുപോയിട്ടുണ്ട്. എന്തിന് ചൈനയില്‍ നിന്നും യൂറോപ്പില്‍ നിന്നും വന്നവര്‍ നായികമാരായ കഥയും മലയാളത്തിന് പറയാനുണ്ട്.

ഇപ്പോഴിതാ മലയാളത്തില്‍ നായികമായി ഒരു മണിപ്പൂരുകാരികൂടി എത്തുകയാണ്. ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സുര്‍ജബാലയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോകുന്നത്. അതും യുവതാരം ദുല്‍ഖര്‍ സല്‍മാനൊപ്പം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന ചിത്രത്തിലാണ് സുര്‍ജബാല ദുല്‍ഖറിന്റെ നായികയാവുന്നത്.

Surjabala

ചാപ്പക്കുരിശ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ സമീര്‍ താഹിര്‍ ഒരുക്കുന്ന ട്രാവല്‍ മൂവിയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈക്കില്‍ കേരളം മുതല്‍ നാഗാലാന്റ് വരെ യാത്രചെയ്യുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

നാഗാലാന്റില്‍ നിന്നുള്ള ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിട്ടാണ് സുര്‍ജബാല ചിത്രത്തില്‍ അഭിനയിക്കുക. കേരളത്തിലെ ഒരു എന്‍ജിനീയറിങ് കോളെജില്‍ നോര്‍ത്ത് ഈസ്റ്റ് കോട്ടയില്‍ പഠിയ്ക്കാനെത്തുകയാണ് നായിക. അവിടെവച്ചാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന നായകന്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്.

മലയാളത്തിലെ ഷൂട്ടിങ് രീതികളെല്ലാം തനിയ്‌ക്കേറെ ഇഷ്ടപ്പെട്ടുവെന്നാണ് സുന്ദരിയായ സുര്‍ജബാല പറയുന്നത്. ഷൂട്ടിങ് താനേറെ ആസ്വദിച്ചുവെന്നും ഭക്ഷണത്തിന്റെ കാര്യത്തില്‍മാത്രം താന്‍ പെട്ടുപോയെന്നുമാണ് സുര്‍ജപറയുന്നത്. ഒപ്പം കൂടുതല്‍ മലയാളചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഈ മണിപ്പൂരുകാരി പറയുന്നു.

English summary
Surjabala, who originally hails from Manipur will play Dulquer Salmaan's heroine in the forthcoming film Neelakasham Pachakkadal Chuvanna Bhoomi,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam