»   » അരിവാള്‍ ചുറ്റിക നക്ഷത്രം- വിദ്യ വരും

അരിവാള്‍ ചുറ്റിക നക്ഷത്രം- വിദ്യ വരും

Posted By:
Subscribe to Filmibeat Malayalam
Amal Neerad
മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് വിദ്യ ബാലന്‍ ഉണ്ടാവുമെന്ന് ഉറപ്പായി. ആദ്യമായാണ് മലയാളത്തില്‍ വിദ്യയുടെ നായികാവേഷത്തിലെത്തുന്നത്.

സന്തോഷ് ശിവന്റെ 'ഉറുമി'യില്‍ അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു. പ്രൊജക്ടിനെക്കുറിച്ച് അമലും വിദ്യയും ചര്‍ച്ച നടത്തി. മലയാളത്തില്‍ നായികയാകാന്‍ വിദ്യ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. രഞ്ജിത്തിന്റെ സഹസംവിധായകനായ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. 1940-50 കളില്‍ നടക്കുന്ന കഥയാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ പശ്ചാത്തലം.

ജൂണില്‍ തിയറ്ററുകളിലെത്തുന്ന ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ശേഷം ഷൂട്ടിങ് തുടങ്ങുമെന്ന പ്രഖ്യാപിച്ച എസിഎന്നിന്റെ ഷൂട്ടിങ് ഈ വര്‍ഷാവസാനമേ ഉണ്ടാകുള്ളൂവെന്ന് ഉറപ്പായി കഴിഞ്ഞു. വിവരം. തിരക്കഥ ശക്തിപ്പെടുത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കിയതും പൃഥ്വിയടക്കമുള്ളവരുടെ ഡേറ്റുകള്‍ ലഭിയ്ക്കാന്‍ വൈകുന്നതുമാണ് ചിത്രീകരണം വൈകിയ്ക്കുന്നത്.

എസിഎന്‍ വൈകുന്നതു കൊണ്ടുമാത്രം വെറുതെയിരിക്കാന്‍ അമല്‍ നീരദ് തയാറല്ല. ഒരു ചെറിയ ചിത്രം ഈ ഇടവേളയില്‍ ഒരുക്കാന്‍ സംവിധായകന്‍ ആലോചിയ്ക്കുന്നുണ്ട്. ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ പുറത്തുവരും.

English summary
One of the most talked-about movies in M’town is Amal Neerad’s Arival Chuttika Nakshatram, for its cast and plot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam