»   » മുറിച്ചുമാറ്റല്‍: തിയറ്റര്‍ അടിച്ചുതകര്‍ത്തു

മുറിച്ചുമാറ്റല്‍: തിയറ്റര്‍ അടിച്ചുതകര്‍ത്തു

Posted By:
Subscribe to Filmibeat Malayalam
Maatran
സിനിമയിലെ രംഗങ്ങള്‍ മുറിച്ചുമാറ്റിയെന്നാരോപിച്ച് പ്രേക്ഷകര്‍ തിയറ്റര്‍ അടിച്ചുതകര്‍ത്തു. കോഴിക്കോട് അപ്‌സര തിയറ്ററില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.

സൂര്യ നായകനായ മാട്രാന്‍ ആണ് ഇവിടെ പ്രദര്‍ശിപ്പിയ്ക്കുന്നത്. ചിത്രത്തിലെ ഇരുപതോളം രംഗങ്ങള്‍ മുറിച്ചുമാറ്റിയെന്ന് പറഞ്ഞ് ആദ്യം തിയറ്ററിനകത്ത് കൂക്കിവിളി നടന്നും. രോഷാകുലരായ പ്രേക്ഷകര്‍ കസേരകള്‍ തല്ലിയുടയ്ക്കാനാരംഭിച്ച്. പിന്നീട് തിയറ്ററിലേക്ക് കല്ലേറും നടത്തി. പൊലീസ് എത്തിയാണ് ബഹളക്കാരെ ഒഴിപ്പിച്ചത്.

അതേസമയം, രംഗങ്ങള്‍ എടുത്തുകളഞ്ഞതില്‍ തിയേറ്ററിന് ഒരുപങ്കും ഇല്ലെന്നും സാറ്റ്‌ലൈറ്റ് വഴിയാണ് സിനിമാ പ്രദര്‍ശനമെന്നതിനാല്‍ തങ്ങള്‍ക്ക് രംഗങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും തിയേറ്റര്‍ അധികൃതര്‍ പറഞ്ഞു.

രണ്ടാം പകുതിയില്‍ സിനിമയുടെ ദൈര്‍ഘ്യം പ്രേക്ഷകരെ ബോറടിപ്പിയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ സിനിമയുടെ രണ്ടാം പകുതി 25 മിനിറ്റ് വെട്ടിച്ചുരുക്കിയിരുന്നു. രണ്ട് മണിക്കൂര്‍ 48 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന സ്ഥാനത്ത് രണ്ട് മണിക്കൂര്‍ 23 മിനിറ്റായി സിനിമ ചുരുങ്ങി. ഇതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. തിയ്യേറ്ററിനകത്ത് ഇന്റര്‍വെല്ലിന് ശേഷം സിനിമ തുടങ്ങിയ ഉടനെയാണ് പടത്തിലെ ചിലരംഗങ്ങള്‍ വെട്ടിമാറ്റിയെന്നാരോപിച്ച് കാണികള്‍ ബഹളംവച്ചത്. കാണികള്‍ സ്‌ക്രീന്‍ കയ്യേറിയതിനെത്തുടര്‍ന്ന് തിയേറ്റര്‍ അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു. സംഘം ചേര്‍ന്ന് പുറത്തേക്ക് പോകുമ്പോള്‍ ചിലര്‍ വാതിലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

ടൗണ്‍ പോലീസ് സ്ഥലത്തെത്തിയതോടെ തിയേറ്റര്‍ വിട്ടെഴുന്നേറ്റ കാണികളുടെ ഒരു സംഘം പുറത്തുപോയി റോഡില്‍ നിന്ന് തിയേറ്ററിന് നേര്‍ക്ക് കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. സംഘര്‍ഷത്തെത്തുടര്‍ന്ന് ലിങ്ക് റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.

അക്രമത്തെ തുടര്‍ന്ന് തിയ്യേറ്ററുടമ ടൗണ്‍പോലീസില്‍ പരാതി നല്‍കി. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണാമാരംഭിച്ചിട്ടുണ്ട്. അക്രമം മൂലം ഞായറാഴ്ച രാത്രിയിലെ അവസാനത്തെ ഷോ നടത്തിയിരുന്നില്ല.

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ടെക്നിക്കല്‍ പെര്‍ഫെക്ഷനാണ് മാട്രാന്റെ സവിശേഷതയായി നിരൂപകര്‍ എടുത്തുപറയുന്നത്. കെവി ആനന്ദിന്റെ സംവിധാനമികവും സൂര്യയുടെ തകര്‍പ്പന്‍ പ്രകടനവും മാട്രാന്റെ വിജയത്തില്‍ നിര്‍ണയകമായിട്ടുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

English summary
Some fans of actor Surya on Sunday damaged the furniture of a cinema theatre where Surya’s Matran is being screened at Kozhikode Apsara Theatre

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam