»   » സൂര്യനെല്ലി കുര്യന്‍ രാജിവെക്കണമെന്ന് വിഎസ്

സൂര്യനെല്ലി കുര്യന്‍ രാജിവെക്കണമെന്ന് വിഎസ്

Posted By:
Subscribe to Filmibeat Malayalam
VS
തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യാക്ഷ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പുതിയ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കുര്യനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും വി.എസ്.പറഞ്ഞു.

കുമിളി ഗസ്റ്റ്ഹൗസില്‍ വെച്ച് തന്നെ കുര്യന്‍ പീഡിപ്പിച്ചുവെന്ന് സൂര്യനെല്ലി പെണ്‍കുട്ടി പറയുന്ന ദിവസം കുര്യന്‍ എന്‍.എസ്.എസ് ആസ്ഥാനത്തായിരുന്നു എന്ന് മൊഴി നല്‍കിയത് ജി. സുകുമാരന്‍ നായര്‍ മാത്രമാണ്.

ആ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുര്യന്‍ കേസില്‍ നിന്നും രക്ഷപ്പെട്ടത്. ശാസ്ത്രീയമായ അന്വേഷണത്തില്‍ ആ മൊഴി തെറ്റാണെന്ന് കണ്ടാല്‍ സുകുമാരന്‍ നായരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.

എന്‍.എസ്.എസ് ആസ്ഥാനത്ത് ഗുമസ്തന്‍ മാത്രമായിരുന്ന സുകുമാരന്‍ നായരെ കാണാന്‍ മുന്‍കൂട്ടി അറിയിക്കാതെ, യാത്രാരേഖകളില്‍ ചേര്‍ക്കാതെ കേന്ദ്ര മന്ത്രി പി.ജെ. കുര്യന്‍ അന്ന് പോയതായി പറയുന്നത് വിശ്വാസയോഗ്യമല്ല. സംഭവദിവസം വൈകിട്ട് അഞ്ചു മുതല്‍ പത്തു വരെ കുര്യന്‍ എവിടെയായിരുന്നു എന്നതിനു തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ നീങ്ങുമ്പോള്‍ സത്യസന്ധമായ നിലയില്‍ കാര്യങ്ങള്‍ പോകണമെന്ന നിലയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നീങ്ങേണ്ടിയിരുന്നത്. 17 വര്‍ഷമായി പെണ്‍കുട്ടിയുടെ മാറ്റമില്ലാത്ത നിലപാട് മുഖ്യമന്ത്രിക്ക് കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. ഇ.കെ.നായനാരുടെ പേര് ഈ കേസുമായി ബന്ധപ്പെട്ടു വലിച്ചിഴയ്ക്കുന്നതു ക്രൂരമാണ്. കേസ് നടത്തിപ്പിനു നായനാര്‍ ഏറെ ജാഗ്രത കാട്ടിയിരുന്നതായി തനിക്കറിയാം. കുര്യന്‍ രക്ഷപ്പെട്ടത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ്.

കുര്യനെതിരെയുള്ള തെളിവുകള്‍ മുന്‍സര്‍ക്കാരുകള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ നീക്കാന്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. കെ ദാമോദരന്‍, നായനാരുടെ അന്നത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവരുടെ സമീപനം സഹായിച്ചിട്ടുണ്ടാകാം. ഐസ്‌ക്രീം കേസിലും ഇതുതന്നെയാണ് സംഭവിച്ചത്.

പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേസുകള്‍ എല്ലാം ഒഴിവാക്കാന്‍ ജഡ്ജിമാരെയും ഉദ്യോഗ്‌സഥരെയും സ്വാധീനിക്കാന്‍ ദാമോദരനാണ് കൂട്ടുനിന്നത്. സൂര്യനെല്ലി കേസിലും ആ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും വി.എസ് വെളിപ്പെടുത്തി.

കേസന്വേഷിച്ച സിബിമാത്യു ഡബിള്‍ റോള്‍ സ്വീകരിച്ചിട്ടുണ്ട്. മന്ത്രി കുര്യനെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട്. അതേസമയം അതേസമയം, കുര്യന്റെ പേര് പറയരുതെന്നും അതു മറ്റു പ്രതികളും രക്ഷപ്പെടാന്‍ ഇടയാകുമെന്നു പെണ്‍കുട്ടിയോടും കുടുംബത്തോടും സിബി മാത്യൂസ് പറഞ്ഞതായും വിഎസ് പറഞ്ഞു. കുര്യനെ പ്രതിയാക്കുന്നത് ഒഴിവാക്കാന്‍ ഇടപെടല്‍ നടന്നതായി വെളിപ്പെടുത്തല്‍ നടത്തിയ കെ.കെ. ജോഷ്വാ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും വി.എസ്.പറഞ്ഞു.

English summary
Opposition leader VS Achuthanandan said that Rajya Sabha Deputy Chairperson P J Kurien must step down from his position on the wake of allegations raised against him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam