»   »  മഞ്ജുവിന് പിന്നാലെ മോഹൻലാൽ ആരാധകനായി ഇന്നസെന്റ്!! സുവർണ്ണപുരുഷൻ ട്രെയിലർ

മഞ്ജുവിന് പിന്നാലെ മോഹൻലാൽ ആരാധകനായി ഇന്നസെന്റ്!! സുവർണ്ണപുരുഷൻ ട്രെയിലർ

Written By:
Subscribe to Filmibeat Malayalam

മഞ്ജുവാര്യരുടെ മോഹൻലാലിനു പിന്നാലെ വീണ്ടും മോഹൻലാൽ ആരാധനയെ അടിസ്ഥാനമാക്കി മറ്റൊരു ചിത്രം കൂടി പുറത്തു വരുന്നു. ഇന്ദ്രൻസ് കടുത്ത മോഹൻലാൽ ആരാധകനായി എത്തുന്ന ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് സുവണ്ണ പുരുഷനെന്നാണ്. നവാഗതനായ സുനിൽ പൂവേലിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്.

Mohanlal: നീരാളിപ്പിടുത്തത്തിന്റെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കൂ!! നീരാളിയുടെ പ്രോമോ പുറത്ത്


ചിത്രത്തിൽ തിയേറ്റർ ഓപ്പറേറ്ററായിട്ടാണ് ഇന്നസെന്റ് വേഷമിടുന്നത്. ഒട്ടു മിക്ക മോഹൻലാൽ ചിത്രങ്ങളും ആ ഗ്രാമത്തിൽ എത്തുന്നത് റപ്പായി( ഇന്നസെന്റിന്റെ ) തിയേറ്ററിലൂടെയാണ്. എന്നാൽ മോഹൻലാലിന്റെ സൂപ്പർ ഡ്യൂപ്പർ ചിത്രം പുലിമുരുകന്റെ റിലീസ് ദിവസം റപ്പായിക്ക് അവിടെ നിന്ന് വിടേണ്ടി വരുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ആധാരം.ലെനയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഓട്ടേരെ പുതുമുഖങ്ങളും സിനിമയിൽ സുവർണ്ണ പുരുഷനിൽ എത്തുന്നുണ്ട്.


ആദ്യം വലി നിർത്ത് എന്നിട്ട് മതി ഉമ്മ!!l പാട്ട് മാത്രമല്ല രംഗവും കലക്കി, വീഡിയോ കാണാം


ജെഎൽ ഫിലിംസിന്റെ ബാനറിൽ ലിറ്റി ജോർജ്,ജീസ് ലാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് രവി, സുനിൽ സുഗത, മനു, കലഭവൻ ജോഷി, കലിംഗ ശശി, , ബിജു കുട്ടൻ, കോട്ടയം പ്രദീപ്, കൊളപ്പുള്ളി ലീല, അഞ്ജലി എന്നീവരും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മഞ്ജുവാര്യർ ചിത്രം മോഹൻലാൽ ഇപ്പോഴും തിയേറ്ററുകളിൽ നിറ‍ഞ്ഞോടുകയാണ്. വീണ്ടും ലാലേട്ടന്റെ ആരാധകനെ കുറിച്ചുള്ള ചിത്രമാണ് സുവർണ്ണ പുരുഷൻ


English summary
Suvarna Purushan Malayalam Movie Trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X