»   » ലാലേട്ടനെ സുവര്‍ണ്ണ പുരുഷനാക്കി ഫാന്‍സ്! ഏറ്റവും വലിയ ആരാധകൻ ഇന്നസെന്റ്, ഇതാണ് സ്നേഹം...

ലാലേട്ടനെ സുവര്‍ണ്ണ പുരുഷനാക്കി ഫാന്‍സ്! ഏറ്റവും വലിയ ആരാധകൻ ഇന്നസെന്റ്, ഇതാണ് സ്നേഹം...

Written By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയിയുടെ ഫാന്‍സിനെ മുന്‍നിര്‍ത്തി മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. സണ്ണി വെയിനെ നായകനാക്കി പോക്കിരി സൈമണ്‍ എന്ന പേരിലെത്തിയ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനിയിപ്പോള്‍ നടന വിസ്മയം മോഹന്‍ലാലിന്റെ ആരാധകരുടെ ഒരു സിനിമ വരാന്‍ പോവുകയാണ്.

മലയാളത്തിന്റെ ഇക്കയും ഏട്ടനും തമ്മില്‍ മത്സരമോ? രണ്ട് കുഞ്ഞാലി മരക്കാര്‍ വരുന്നു, ഇത് പൊളിക്കും..


മോഹന്‍ലാല്‍ ആരാധകരുടെ കഥ പറയുന്ന സിനിമയ്ക്ക് സുവര്‍ണ പുരുഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. പുലിമുരുകന്റെ റിലീസ് ദിനം വീണ്ടും വന്നാല്‍ എങ്ങനെയുണ്ടാവും. സിനിമ പറയുന്നത് മോഹന്‍ലാല്‍ ആരാധകരുടെ കഥ "ഒരു ദേശം ഒരു താരം" എന്നാണ്..


ആരാധകരുടെ സിനിമ

മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായി ഒരു സിനിമ വരാന്‍ പോവുകയാണ്. സുവര്‍ണ്ണ പുരുഷന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും കിടിലന്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. ടീസര്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


ടീസര്‍ ഹിറ്റാണ്

സുവര്‍ണ്ണ പുരുഷനില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ഹിറ്റായിരിക്കുകയാണ്. വീണ്ടും പുലിമുരുകന്റെ റിലീസാണ് ടീസറിലൂടെ കാണിച്ചിരിക്കുന്നത്. ഒരു ദേശം ഒരു താരം അതാണ് പുലിമുരുകന്‍ എന്നും പറഞ്ഞാണ് ടീസര്‍ വന്നിരിക്കുന്നത്.


സുവര്‍ണ്ണ പുരുഷന്‍

നവാഗതനായ സുനില്‍ പൂവേലിയാണ് സുവര്‍ണ്ണ പുരുഷന കഥ, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത്. ജെഎല്‍ ഫിലിംസിന്റെ ബാനറില്‍ ലിറ്റി ജോര്‍ജ്, ജീസ് ലാസര്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.


ഇന്നസെന്റും

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആരാധകനായിട്ടാണ് ഇന്നസെന്റ് അഭിനയിക്കുന്നത്. സിനിമയുടെ ടീസര്‍ പങ്കുവെച്ച് കൊണ്ട് ഇന്നസെന്റ പറയുന്നതിങ്ങനെയാണ്. പുലിമുരുകന്റെ റിലീസ് ദിനം സിനിമയായാലോ? ഈ സിനിമ പറയുന്നത് മോഹന്‍ലാല്‍ ആരാധകരുടെ കഥ 'ഒരു ദേശം ഒരു താരം'.


ലാലേട്ടനോടുള്ള സ്‌നേഹം

സുവര്‍ണ്ണ പുരുഷന്‍ പല ഫാന്‍സ് പടങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, അഭിനയിക്കുന്ന എല്ലാവരും, ഒരു ദേശം മുഴുവനും, ഒരു താരത്തെ സ്‌നേഹിക്കുന്ന പടം ആദ്യമായിട്ടായിരിക്കും... ഓരോ ഷോട്ടിലും ലാലേട്ടന്‍ എന്ന വികാരം നിറഞ്ഞു നില്‍ക്കുന്ന ആദ്യത്തെ പടം... പുലിമുരുകന്‍ റീലീസ് ആവുന്ന ദിവസം ആ ദേശത്തും, മേരിമാത ടാക്കീസിലും നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വ്യത്യസ്തമായ ഒരു ഇതിവൃത്തം.


വലിയ പ്രതീക്ഷയുമായി ആരാധകര്‍

ലാലേട്ടന്‍ ഫാന്‍സിന്റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്തു ഒരു സ്‌പെഷ്യല്‍ സ്ട്രീറ്റ് സോങ്ങ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നു. മാര്‍ച്ച് അവസാനം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം ഓരോ ഫാന്‍സിനും ആഘോഷിക്കാന്‍ ഉള്ള വക നല്‍കുമെന്ന് സംവിധായകന്‍ സുനില്‍ പൂവേലി. ഇന്നലെ റീലീസ് ചെയ്ത ടീസര്‍ വൈറല്‍ ആയതോടെ ലാലേട്ടന്‍ ഫാന്‍സ് വലിയ പ്രതീക്ഷയില്‍ ആണ്.

English summary
Suvarna Purushan teaser out!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam