»   »  സുവീരന്റെ ചിത്രത്തില്‍ മമ്മുട്ടി രാവണനാകും

സുവീരന്റെ ചിത്രത്തില്‍ മമ്മുട്ടി രാവണനാകും

Posted By:
Subscribe to Filmibeat Malayalam
Mammootty
ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ സുവീരന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. എന്‍എസ് മാധവന്റെ മണ്ഡോദരി എന്ന നോവലെറ്റാണ് സുവീരന്‍ അതേപേരില്‍ സിനിമയാക്കുന്നത്. ഗോവയിലെ ഗുസ്തിക്കാരെക്കുറിച്ചാണ് രാമായണകഥയുടെ പശ്ചാത്തലത്തില്‍ എന്‍.എസ്. മാധവന്‍ എഴുതിയത്.

സീതയെ രാവണന്‍ അടിച്ചുകൊണ്ടുപോകുന്നതുപോലെ കയ്യൂക്കുള്ള ഗുസ്തിക്കാരന്‍ സുന്ദരിയായ പെണ്ണിനെ തട്ടിക്കൊണ്ടുപോകുകയാണ്. രാവണന്റെ ഭാര്യയുടെ പേരാണ് മണ്ഡോദരി. മമ്മൂട്ടി രാവണന്റെ സ്വഭാവമുള്ള നായകവേഷത്തിലാണ് അഭിനയിക്കുന്നത്. സുവീരന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്.

ബ്യാരി എന്ന ചിത്രം ബ്യാരി ഭാഷയിലായിരുന്നു. മലയാളിയായ മല്ലികയും മാമുക്കോയയുമായിരുന്നു ബ്യാരിയില്‍ പ്രധാന വേഷം ചെയ്തിരുന്നത്. അതിനു ശേഷം സുവീരന്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഗോവയില്‍ വച്ചായിരിക്കും മണ്ഡോദരിയുടെ ചിത്രീകരണം.

ലാല്‍ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലിന്റെ വിജയത്തോടെ മമ്മൂട്ടിയുടെ ഡേറ്റിനായി സംവിധായകര്‍ നെട്ടോട്ടമോടുകയാണ്. ഇപ്പോള്‍ സലിം അഹമ്മദിന്റെയും രഞ്ജിത്തിന്റെയും ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിനു ശേഷമായിരിക്കും മണ്ഡോദരി തുടങ്ങുക.

എന്‍.എസ്. മാധവന്റെ തിരുത്ത് എന്ന കഥയും സിനിമയാകാന്‍ പോകുകയാണ്. ബി. ഉണ്ണികൃഷ്ണനാണ് തിരുത്ത് സിനിയമാക്കുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷമുള്ള ഇന്ത്യയാണ് സിനിമയുടെ കഥ. ഇതില്‍ താരനിര്‍ണയം തുടങ്ങിയിട്ടില്ല. ഉണ്ണികൃഷ്ണന്‍ തന്നെയാണ് നിര്‍മാതാവ്.

English summary
Byari director Suveera is set to direct a Malayalam movie. Mammootty in the lead role,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam