»   » താടി ജയറാമിന് ഗുണം ചെയ്യുമോ?

താടി ജയറാമിന് ഗുണം ചെയ്യുമോ?

Posted By:
Subscribe to Filmibeat Malayalam

താടിവച്ച് അഭിനയിച്ച ചിത്രങ്ങളൊന്നും ജയറാമിന് ഗുണം ചെയ്തിട്ടില്ല. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ തീര്‍ഥാടനം, കമല്‍ സംവിധാനം ചെയ്ത നടന്‍ എന്നിവയൊക്കെ ജയറാമിന് നടനെന്ന നിലയില്‍ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ജയറാം താടിവച്ച് വീണ്ടുമൊരു ചിത്രത്തിലൂടെ വരികയാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനത്തിലൂടെ.

വാദ്യകലാകാരന്റെ ജീവിത സംഘര്‍ഷം വിഷയമാക്കി മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് സ്വപാനം. ജയറാം അവതരിപ്പിക്കുന്ന ഉണ്ണിമാരാരാരും മോഹിനിയാട്ടം നര്‍ത്തകിയായ നളിനിയും തമ്മിലുള്ള പ്രണയമാണ് കഥ. കാദംബരി എന്ന ബംഗാളി നടിയാണ് ചിത്രത്തിലെ നായിക.

ഹരികൃഷ്ണനും സജീവ് പാഴൂരുമാണ് സംവിധായകന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. എം. രാജന്‍ തളിപ്പറമ്പ് ഹൊറൈസന്‍ ഫിലിംസിന്റെ ബാനറില്‍നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ കലാകാരന്റെ തകര്‍ച്ചകൂടി പറയുന്നു. പ്രയണം തകര്‍ത്തൊരു കഥാകാരനായി ജയറാം താടിവച്ച് അഭിനയിക്കുന്നു.

എന്നാല്‍ ഈ താടിവേഷം ജയറാമിന് ഇതുവരെ ഗുണം ചെയ്തില്ല എന്നതാണ് പരമാര്‍ഥം. കമല്‍ സംവിധാനം ചെയ്ത നടനിലും ഇതേപോലെ തകര്‍ന്നൊരു കലാകാരനെയായിരുന്നു ജയറാം അവതരിപ്പിച്ചിരുന്നത്. പഴയൊരു നാടക സംവിധായകനെ. എന്നാല്‍ ജയറാമിന്റെ ഈ വേഷം കൃത്രിമത്വം നിറഞ്ഞതായിരുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

നിരവധി രാജ്യന്തര പുരസ്‌കാരം നേടിയിട്ടുള്ള സംവിധായകനായ ഷാജി എന്‍. കരുണ് ഇവിടെ താരങ്ങള്‍ക്കുപരി കഥയ്ക്കാണു പ്രാധാന്യം നല്‍കിയികരിക്കുന്നത്. ചെണ്ടയ്ക്കനുയോജ്യമായ വിധത്തില്‍ മോഹിനിയാട്ടം ചിട്ടപ്പെടുത്തിയത് കലാമണ്ഡലം ക്ഷേമാവതിയാണ്. നായികയായ കാദംബരി ഒഡീസി നര്‍ത്തകിയാണ്. തായമ്പകയുടെ അപാരസാധ്യതകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണെന്നാണ് സംവിധായകന്‍ പറഞ്ഞത്.

English summary
Swapanam is an upcoming Malayalam movie directed by Shaji N Karun. Jayaram playing lead roles in this film.
Please Wait while comments are loading...

Malayalam Photos

Go to : More Photos