»   » ബിജു മേനോന്റെ സ്വര്‍ണ കടുവ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബിജു മേനോന്റെ സ്വര്‍ണ കടുവ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ കടുവ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുശാഗ്രബുദ്ധിയും കൗശലവുമായി ജീവിതം കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം.

റിനി ഐപ് മാട്ടുമ്മല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുക. ബിജു മേനോനൊപ്പം ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇനിയയും പൂജിതയുമാണ് നായികമാര്‍.

bijumenon

സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം നസീര്‍, നസീര്‍ സംക്രാന്തി, ജയകുമാര്‍, കലാഭവന്‍ ജിന്റോ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ. രതീഷ് വേഗയുടേതാണ് സംഗീതം. മനോജ് പിള്ള ഛായാഗ്രാഹണവും ജോണ്‍കുട്ടി ചിത്രത്തിന്റെ എഡിറ്റിങും നിര്‍വ്വഹിക്കും.

English summary
Swarna Kaduva first look poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam