Don't Miss!
- Automobiles
മഹീന്ദ്ര ഥാര്‍ RWD ഡെലിവറി ആരംഭിച്ചു; പോക്കറ്റിലാക്കാവുന്നത് 4 ലക്ഷം രൂപ വരെ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്
അമൃതാ ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോ യിലൂടെയായിരുന്നു സ്വര്‍ണ തോമസ് എന്ന കലാകാരി അറിയപ്പെട്ടു തുടങ്ങിയത്. 13ാം വയസ്സില്‍ അത്ഭുതകരാമായി നൃത്ത ചുവടുകള്‍ വച്ചു ഈ കൊച്ചു മിടുക്കി എണ്ണമറ്റ പ്രക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചു. പിന്നീട് സൂപ്പര്‍ ഡാന്‍സര്‍ സീസണ് 2 വില്‍ വിന്നറായതോടെ സ്വര്‍ണയെ തേടി അനേകം അവസരം വന്നു തുടങ്ങി. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചു.
ഒട്ടേറെ അവസരങ്ങള്‍ സ്വര്‍ണയെ തേടി വരുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 19ന് എളമക്കരയിലെ ഫ്ളാറ്റിലെ അഞ്ചാം നിലയില്‍ നിന്നും വീണ് സ്വര്‍ണയ്ക്ക് സാരമായ പരിക്കുപറ്റിയത്. അരയ്ക്ക് താഴെ തളര്‍ന്നു കിടപ്പിലായ സ്വര്‍ണ നൃത്ത ചുവടുകളുമായി തിരിച്ചു വരില്ലെന്നു എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ഇതിനു വിപരീതമായി വെറും ഏഴുമാസത്തെ ചികിത്സയിലൂടെ അത്ഭുതകരം എന്നു പറയാം സ്വര്‍ണ എഴുന്നേറ്റു നടന്നു. ഇപ്പോള്‍ വേദനയും മരുന്നുകളും ഇല്ലെന്നും താന്‍ പഴയ സ്വര്ണയായി തിരിച്ചു വരുമെന്നും ആത്മവിശ്വാസത്തോടെ സ്വര്‍ണ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത പ്രണയകഥയ്ക്കു പിന്നാലെ പുറത്തിറങ്ങുന്ന ഫ്ളാറ്റ് നമ്പര്‍ 4 ബി സ്വര്‍ണ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ്.

സ്വര്‍ണ തോമസിന്റെ തിരിച്ചു വരവ്
സൂപ്പര്‍ ഡാന്‍സറില്‍ ബെല്ലി ഡാന്‍സുമായി സ്റ്റേജിലെത്തിയ സ്വര്‍ണ വിധികര്‍ത്താക്കള്‍ക്കു പോലും അത്ഭുതമായി മാറിയ കൊച്ചു ഡാന്‍സര്‍ ആയിരുന്നു

സ്വര്‍ണ തോമസിന്റെ തിരിച്ചു വരവ്
ലയാളത്തില്‍ സ്വര്‍ണ നായികാ വേഷത്തില്‍ എത്തിയ ആദ്യ ചിത്രം

സ്വര്‍ണ തോമസിന്റെ തിരിച്ചു വരവ്
തികഞ്ഞ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒപ്പം നിന്നവര്‍ക്കും കരുത്ത് തന്നവര്‍ക്കും ഒരുപാട് നന്ദി: സ്വര്‍ണ

സ്വര്‍ണ തോമസിന്റെ തിരിച്ചു വരവ്
ടിവിയിലെ നൃത്തരംഗങ്ങള്‍ കണ്ടു സ്വയം നൃത്തം അഭ്യസിച്ചു. നൃത്തം കൂടാതെ സംഗീതത്തിലും കഴിവുകള്‍ പ്രകടിപ്പിച്ചു.

സ്വര്‍ണ തോമസിന്റെ തിരിച്ചു വരവ്
പുതുമുഖ താരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന മലയാള സിനിമാ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നായികയായി സ്വര്‍ണ മാറും

സ്വര്‍ണ തോമസിന്റെ തിരിച്ചു വരവ്
ടു ലെറ്റ് അംമ്പാടി ടാക്കീസ്, ഫ്ളാറ്റ് നമ്പര്‍ 4ബി
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്