Don't Miss!
- Automobiles
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
- Lifestyle
ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം
- Technology
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
- Sports
ടി20ക്കായി 'ജനിച്ചവര്‍', ഏകദിനം ഇവരെക്കൊണ്ടാവില്ല! അറിയാം
ജനുവരിയില്‍ സ്വര്‍ണയ്ക്ക് രണ്ട് റിലീസുകള്‍
ബാല്‍ക്കണിയില്‍ നിന്നും വീണ് പരുക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ യുവനടി സ്വര്‍ണ തോമസിന് 2013ല്‍ ആറുമാസത്തോളമാണ് കരിയറില്‍ നഷ്ടപ്പെട്ടത്. ചില ചിത്രങ്ങളുടെ ചിത്രീകരണം പാതിവഴിയിലായപ്പോഴാണ് സ്വര്‍ണ അപകടം പറ്റി ആശുപത്രിയിലായത്. ഇപ്പോള്‍ താരം തിരിച്ചുവരുകയാണ്.
ഏഴുന്നേറ്റുനടക്കാന് ബുദ്ധിമുട്ടാകുമെന്നുള്ള ഡോക്ടര്‍മാരുടെ പ്രവചനത്തെ തിരുത്തി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തുകയാണ് സ്വര്‍ണ തോമസ്. വളരെ നേരത്തേ ചിത്രീകരണം തുടങ്ങിയ പ്രണയകഥ, ഫ്ളാറ്റ് നമ്പര്‍ 4ബി എന്നീ ചിത്രങ്ങളാണ് സ്വര്ണയുടേതായി റിലീസിനൊരുങ്ങുന്നത്. രണ്ട് ചിത്രങ്ങളും ജനുവരിയില്‍ത്തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.

പ്രണയകഥ പേരുപോലെതന്നെ ഒരു റൊമാന്റിക് ചിത്രമാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ റിത എന്ന കഥാപാത്രമായാണ് സ്വര്‍ണ ഈ ചിത്രത്തില്‍ എത്തുന്നത്. കാമ്പസ് പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. റിതയുടെയും കാമുകന്റെയും രക്ഷിതാക്കള്‍ പ്രണയത്തെക്കുറിച്ച് അറിയുന്നതോടെയാണ് ചിത്രത്തിന്റെ കഥാഗതിമാറുന്നത്. തുടര്‍ന്ന് ഇവര്‍ ഒളിച്ചോടി വിവാഹം കഴിയ്ക്കാന്‍ തീരുമാനിയ്ക്കുകയാണ്. പിന്നീട് ഇവര്‍ക്കുമുന്നില്‍ റിതയുടെ പ്രായം പ്രശ്നമാകുന്നു.
റിതയ്ക്ക് 18 വയസാകുന്നതുവരെ യാത്രചെയ്യാന്‍ തീരുമാനിയ്ക്കുകയാണ് ഇരുവരും. അരുണ്‍ നാരായണനാണ് ചിത്രത്തില്‍ സ്വര്‍ണയുടെ ജോഡിയായി എത്തുന്നത്. ഗോവിന്ദന്‍കുട്ടിയും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫോറോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ടാമത്തെച്ചിത്രമായ ഫ്ളാറ്റ് നമ്പര്‍ 4ബി തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണെന്നാണ് സ്വര്‍ണ പറയുന്നത്. പ്രണയകഥയിലെ റിത ഒരു സമ്പന്നകുടുംബാംഗമാണെങ്കില് ഫ്ളാറ്റ്നമ്പര് 4ബിയിലെ നേവതി ഇടത്തരം കുടുംബത്തില്‍ നിന്നുള്ളയാളാണ്. അച്ഛന്-മകള്‍ ബന്ധത്തെ മുന്‍നിര്‍ത്തിയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.
സ്വര്‍ണ അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ടു ലെറ്റ് അമ്പാടി ടാക്കീസ്. ഈ ചിത്രം ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക.
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു