»   » പ്രണയകഥ...ഇതൊരു പുതിയ കഥ

പ്രണയകഥ...ഇതൊരു പുതിയ കഥ

Posted By:
Subscribe to Filmibeat Malayalam

നടി സ്വര്‍ണ തോമസിന് അപടം സംഭവിച്ചപ്പോഴാണ് പ്രണയകഥ എന്ന സിനിമ വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രണയകഥ ഒരു വെറും പ്രണയ കഥയല്ല. പുതുമയുള്ള ഒരു പ്രണയ കഥയാണ്. കേരളത്തിലെ യുവത്വത്തിന്റെ ഒരു റൊമാന്റിക് ത്രില്ലര്‍ കഥയാണ് പ്രണയകഥ എന്ന സിനിമ പറയാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ആദി ബാലകൃഷ്ണന്‍ പറയുന്നു.

ആനന്ദും സബാനും എംബിഎ വിദ്യാര്‍ത്ഥികളാണ്. നല്ല കൂട്ടുകാരും. ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് ആനന്ദ് വരുന്നത്. സബാനാകട്ടെ പണക്കാരനും. പക്ഷേ ഇവരുടെ ബന്ധത്തിന് ഇതൊരു പ്രശ്‌നമേ ആകുന്നില്ല. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ റിതയുമായി ആനന്ദ് പ്രണയത്തിലാണ്. വീട്ടുകാര്‍ സമ്മതിച്ചുകൊണ്ടുള്ള ഒരു വിവാഹം സാധ്യമല്ലെന്ന് ഇരുവര്‍ക്കും അറിയാം. അതുകൊണ്ട് അവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. എല്ലാ സഹായങ്ങളുമായി സബാനും ഒപ്പമുണ്ട്. ഒളിച്ചോട്ടത്തിന് ശേഷം ആനന്ദിന്റേയും റിതയുടേയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.

അരുണ്‍ വി നാരായണാണ് ആനന്ദിനെ അവതരിപ്പിക്കുന്നത്. സബാന്‍ ആയി അടൂര്‍ ഗോവിന്ദന്‍കുട്ടിയും സ്‌ക്രീനിലെത്തുന്നു. സ്വര്‍ണ തോമസ് ആണ് റിതയുടെ റോള്‍ ചെയ്യുന്നത്. ജോയ് തോമസ്, ഉര്‍മിള, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിനേഷ്, ജയപ്രകാശ് കുളൂര്‍, ലിഷോയ്, ഫിറോസ് പിഎസ്, മാസ്റ്റര്‍ ഫര്‍ഹാന്‍, സുമേഷ്, താരാ കല്യാണ്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ പിഎസ് ഫിറോസ് ആണ് സിനിമയുടെ നിര്‍മാണം. ആദി ബാലകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയകഥ. തരിക്കഥയും ആദി തന്നെയാണ് തയ്യാറാക്കിയിട്ടുള്‌ലത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയത് അല്‍ഫോന്‍സ് ആണ്.

പ്രണയകഥ...ഇതൊരു പുതിയ കഥ

കിരണ്‍ ടിവിയിലെ വിഡിയോ ജോക്കിയായാണ് അരുണ്‍ നാരായണ്‍ തുടങ്ങുന്നത്. പിന്നീട് റെഡ് ചില്ലീസിലൂടെ അരുണ്‍ സില്‍വര്‍ സ്‌ക്രീനിലെത്തി. ലിജോ ജോസ് പല്ലിശ്ശേരിരുടെ സിറ്റി ഓഫ് ഗോഡില്‍ ശ്വേത മേനോനോടൊപ്പം അരുണ്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

പ്രണയകഥ...ഇതൊരു പുതിയ കഥ

റിയാലിറ്റി ഷോ കളിലൂടെ സിനിമയിലെത്തിയ താരമാണ് സ്വര്‍ണ തോമസ്. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സറിലെ വിജയി ആയിരുന്നു.

പ്രണയകഥ...ഇതൊരു പുതിയ കഥ

മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും അവതാരകനായി ജോലി ചെയ്തിട്ടുണ്ട ഗോവിന്ദന്‍കുട്ടി. സന്തോഷ് ശിവന്റെ അനന്തഭദ്രത്തിലൂടെയാണ് ഗോവിന്ദന്‍കുട്ടി സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

പ്രണയകഥ...ഇതൊരു പുതിയ കഥ

അരുണും സ്വര്‍ണയും ചേരുമ്പോള്‍ മലയാള സനിമക്ക് പുതിയൊരു ജോഡിയെയാണ് ലഭിക്കുന്നത്. അരുണിന്റേയും സ്വര്‍ണയുടേയും ആദ്യ നായക-നായിക വേഷങ്ങളാണ് പ്രണയകഥയില്‍

പ്രണയകഥ...ഇതൊരു പുതിയ കഥ

ഒരു അപകടത്തിന്റെ പിടിയിലാണ് ഇപ്പോള്‍ സ്വര്‍ണ തോമസ്. അപ്പാര്‍ട്ടമെന്റിന്റെ നാലാം നിലയില്‍ നിന്ന് താഴെ വീണ് സ്വര്‍ണയുടെ നിലയില്‍ ഇപ്പോഴും വലിയ മാറ്റമില്ല.

English summary
The movie Pranayakadha, which was in news after Swarna Thomas met with an accident, is an unusual story dealt in an unusual way, says director Aadhi Balakrishnan. The film is a romantic thriller which tells the story of some youngsters, who are living in the present society of Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam