twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡോർ തുറന്നു കൊടുക്കാതെ ആരും നമ്മുടെ മുറിയിൽ വരില്ല! സിനിമ മേഖല വളരെ സുരക്ഷിതമാണ്

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വസിക. സീത എന്ന പരമ്പര താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. സ്വന്തം പേരിനേക്കാൾ ഇന്ദ്രന്റെ സീത എന്നാണ് താരത്തെ പ്രേക്ഷകരുടെയിൽ അറിയപ്പെടുന്നത്. ഇപ്പോഴിത മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിൽ സജീവമാകുകയാണ് താരം. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീതയാണെങ്കിലും സിനിമപ്രേമികളുടെ പ്രിയപ്പെട്ട തേപ്പുകാരിയാണ്.

    സിനിമ മേഖലയിലെ തീരാശാപമാണ് കാസ്റ്റിങ് കൗച്ച്. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു മീടു മൂവ്മെന്റ്. മീടൂ വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമയിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു.ബോളിവുഡിൽ തുടങങിയ മൂവ്മെന്റിന്റെ അലയൊലികൾ മലായള സിനിമയിലുമുണ്ടായിരുന്നു. നോ പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളൂവെന്ന് സ്വാസിക. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് മീടൂ മൂവ്മെന്റിനെ കുറിച്ച് പറഞ്ഞത്.

     നോ പറഞ്ഞാൽ തീരുന്ന പ്രശ്നം

    സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലകളിലും പെൺകുട്ടികൾക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. നമുക്ക് പറ്റാത്ത കാര്യത്തിനോട് നോ പറഞ്ഞാൽ ഒരു ദോഷവും സംഭവിക്കില്ല.ഈ കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ അന്ന് മൗനമായി എല്ലാം സമ്മതിച്ചിട്ട് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവർ എന്നെ ചൂഷണം ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല.

     വേണ്ട എന്ന് തീരുമാനിക്കണം

    ഇത്തരം അവസരത്തിൽ ആ സിനിമ വേണ്ട എന്ന് തീരുമാനിച്ചാൽ മതി.വേറെ അവസരങ്ങൾ തങ്ങളെ തേടി വരും. നാണം കെട്ടിട്ട് നമുക്കൊന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ അതവിടെ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിനൊരു സംഘടനയുടെയും ആവശ്യമില്ല. നമ്മളെ ഒരാള്‍ മോശമായി മീപിക്കുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും. അപ്പോൾ നമ്മൾ നോ പറഞ്ഞാൽ പിന്നീട് അവിടെ ഒന്നും സംഭവിക്കില്ല.

    ബാഹുബലിയുടെ മൂന്നാം ഭാഗം? ആകാംക്ഷയോടെ പ്രേക്ഷകർ...വെളിപ്പെടുത്തി പ്രഭാസ്ബാഹുബലിയുടെ മൂന്നാം ഭാഗം? ആകാംക്ഷയോടെ പ്രേക്ഷകർ...വെളിപ്പെടുത്തി പ്രഭാസ്

    സിനിമ മേഖല സുരക്ഷിതം

    അവർ നമ്മളെ ഇതിനായി സമീപിക്കും, എന്നാൽ ഒരിക്കലും ബലമായി പിടിച്ചു കൊണ്ട് പോയി ഒന്നും ചെയ്യില്ല. അനുവാദമില്ലാതെ, നമ്മൾ ഡോർ തുറന്നു കൊടുക്കാതെ ആരും മുറിയിൽ കടക്കില്ല. ഏറ്റവും സെയ്ഫ് ആയിട്ടുള്ള ഇന്‍ഡസ്ട്രിയാണ് ഈ സിനിമാ മേഖല.ഷൂട്ടിന് പോകുമ്പോൾ അച്ഛനേയും അമ്മയേയും കൂടെ കൊണ്ടു പോകാം. വേറെ എവിടെ ഇങ്ങനെ സാധിക്കും?പക്ഷേ നമ്മള്‍ അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യണം. അത്തരത്തില്‍ കിട്ടുന്ന സൗഭാഗ്യങ്ങള്‍ വേണ്ട എന്ന് വച്ചാല്‍ അന്ന് തീരും ഈ പ്രശനങ്ങള്‍.

     ഉടൻ പ്രതികരണം

    ഇന്ന് എന്തെങ്കിലും സംഭവിച്ചാൽ ഇന്ന് തന്നെ ഞാൻ പരാതി നൽകണം. എല്ലാം കഴിഞ്ഞ് നാലഞ്ച് വർഷങ്ങൾക്ക് ശേഷം അന്നെനിക്ക് അങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല.മനുഷ്യന്മാരല്ലേ, അബദ്ധങ്ങള്‍ പറ്റും. നമുക്ക് മൂഡ് സ്വിങ്സ് ഉണ്ടാകും. അന്നേരം ഇതൊന്നും വിഷയല്ല എന്ന തോന്നലില്‍ എന്തെങ്കിലും ചെയ്തിട്ട് അതിന്റെ ബെനിഫിറ്റ് കിട്ടിയതിന് ശേഷം പിന്നെ റിഗ്രറ്റ് ചെയ്തിട്ട് കാര്യമില്ല. സ്വന്തം താല്‍പര്യപ്രകാരം അത് നമ്മള്‍ എടുത്ത തീരുമാനമാണ് ആരും നിര്‍ബന്ധിപ്പിച്ചു അടിച്ചേല്‍പ്പിച്ചതല്ല.

    Read more about: swasika seetha സീത
    English summary
    Swasika says about Me Too movement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X