»   » ആന്റണിയുടെ കലിപ്പ് ലുക്ക് പൃഥ്വിരാജ് പുറത്തു വിട്ടു! സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പോസ്റ്റർ പുറത്ത്

ആന്റണിയുടെ കലിപ്പ് ലുക്ക് പൃഥ്വിരാജ് പുറത്തു വിട്ടു! സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പോസ്റ്റർ പുറത്ത്

Written By:
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസ് നായകനായെത്തുന്ന ' സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്.

antony

അങ്കമാലി ഡയറീസിന്റ ചീഫ് അസോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണൻ ആദ്യമായി നിർമ്മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ലിജോ ജോസഫ് പല്ലിശ്ശേരിയും, ചെമ്പൻ വിനോദ്, ബിസി ജോഷിയും ചിത്രത്തിന് സഹ നിർമ്മാതാക്കളാണ്. ദിലീപ് കുര്യനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.


ഒരു ഫിനാൻസ് കമ്പനി മാനേജരായ കോട്ടയക്കാരൻ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു ദിവസം രാത്രി യുവാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ്  ചിത്രത്തിന്റെ പ്രമേയം. വിനായകൻ, ചെമ്പൻ വിനോദ്, അങ്കമാലി ഡയറീസിലെ മറ്റൊരു താരം( വില്ലൻ) ടിറ്റൊ വിൽസണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോട്ടയം, മംഗലാപുരം, ഓസ്ട്രേലിയ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.പ്രിയതമയ്ക്ക് സർപ്രൈസുമായി ബോണി കപൂർ പറന്നെത്തി! എന്നാൽ അവിടെ കണ്ടത് മറ്റൊരു കാഴ്ച, ഭീകരം...


എനിക്ക് വേണ്ടി അവരുടെ കൈകൾ അന്ന് വിറച്ചു! ശ്രീദേവിയുമായുള്ള അഭിനയ മുഹൂർത്തം പങ്കുവെച്ച് ഹൃത്വിക്


അമ്മയുടെ പിറന്നാൾ ദിനത്തിൽ മരണം മകളെ കൊണ്ടു പോയി! ഫെബ്രുവരിയുടെ നൊമ്പരമായി തെന്നിന്ത്യൻ റാണിമാർ

English summary
swathanthryam ardharathriyil first look poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam