»   »  സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ട്രെയിലറിനെ കുറിച്ച് ബോളിവുഡ് താരങ്ങൾ പറഞ്ഞതിങ്ങനെ....

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ട്രെയിലറിനെ കുറിച്ച് ബോളിവുഡ് താരങ്ങൾ പറഞ്ഞതിങ്ങനെ....

Written By:
Subscribe to Filmibeat Malayalam

അങ്കമാലി ഡയറീസിനനു ശേഷം വർഗീസ് ആന്റണി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ കേട്ടയം കാരനായിട്ടാണ് ആന്റണി എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഇപ്പോഴിത ടീസറിനെ പ്രശംസിച്ച ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ജാക്കി ഷ്രോഫ്സുനില്‍ ഷെട്ടി എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ട്രെയിലര്‍ ഇവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുമുണ്ട്.

swathndrm aerdharathril

സിനിമ ഭാഷകൾ അപ്പുറമാണ്. നല്ല സിനിമ ആസ്വദിക്കാൻ ഭാഷ ഒരു പ്രശ്നമല്ലെന്നും ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ശ്രദ്ധയാര്‍ഷിച്ചു എന്നും പറഞ്ഞാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി പറഞ്ഞു. കൂടാതെ ചിത്രത്തിലെ നായകൻ ആന്റണി വര്‍ഗീസിന് ആശംസകളും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനെ ഗംഭീരം എന്നാണ് ജാക്കി ഷ്രോഫ് വിശേഷിപ്പിച്ചിരിക്കുന്നത്.


ഒരു ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ

English summary
Swathanthryam Ardharathriyil trailer share bollywood stars

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X