»   » സുബ്രഹ്മണ്യം സുന്ദരി മലയാളത്തില്‍

സുബ്രഹ്മണ്യം സുന്ദരി മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
കണ്‍കള്‍ ഇരണ്ടാല്‍....പാട്ടുകേട്ടും പാട്ടിലെ പെണ്ണിനെ കണ്ടും തമിഴന്‍ മാത്രമല്ല മലയാളിയും മയങ്ങിപ്പോയെന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല. സുബ്രഹ്മണ്യപുരം ഫെയിം സ്വാതി റെഡ്ഡിയുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയുടെയാകെ മനംകവര്‍ന്ന സുന്ദരി ഒടുക്കം മലയാളത്തിലേക്കും വിരുന്നെത്തുകയാണ്.

ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേനിലൂടെയാണ് തെലുങ്ക് സുന്ദരി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. തന്റെ മുന്‍ ആക്ഷന്‍-ക്രൈം സിനിമകളില്‍ നിന്നും വ്യത്യസ്തമായി സംഗീതത്തിന് പ്രധാന്യമുള്ള പ്രണയചിത്രമായിരിക്കം ആമേന്‍ എന്ന് ലിജോ പറയുന്നു.

ക്രിസ്ത്യന്‍ ദേവാലയം പശ്ചാത്തലമാക്കിയൊരുങ്ങുന്ന പ്രണയചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ഫഹദ്  കപ്യാരുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ഒരു പ്രധാനവേഷത്തിലെത്തുന്നുണഅട്.

മെട്രോ യൂത്ത് റോളുകളില്‍ നിന്നും ചുവടുമാറ്റാന്‍ ശ്രമിയ്ക്കുന്ന ഫഹദിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരിക്കും ഈ ചിത്രം. തിലകനും ഇന്നസെന്റും പോലുള്ള മുതിര്‍ന്ന താരങ്ങളും ഈ സിനിമയുടെ ഭാഗമാവുന്നുണ്ട്.

English summary
Swathi Reddy of Subramaniapuram fame has been roped in as the female lead in Lijo Jose Pellissery’s Amen
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam