»   » ലവ് സ്‌റ്റോറിയ്ക്കായി സ്വാതി ആംഗ്യഭാഷപഠിയ്ക്കുന്നു

ലവ് സ്‌റ്റോറിയ്ക്കായി സ്വാതി ആംഗ്യഭാഷപഠിയ്ക്കുന്നു

Posted By: Staff
Subscribe to Filmibeat Malayalam
Swathy
തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചശേഷം നടി സ്വാതി മലയാളത്തിലും അരക്കൈനോക്കാനെത്തുന്നു. മറ്റേതൊരു തമിഴ്, തെലുങ്ക് നടിമാരുടെയും പോലെ വെറുതെ വന്ന് രണ്ട് പാട്ടുസീനും കുറേ ഗ്ലാമറും കാണിച്ച് പോവുകയെന്നതല്ല സ്വാതിയുടെ മലയാളത്തിലെ പരിപാടി. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ആദ്യ മലയാളചിത്രത്തില്‍ത്തന്നെ സ്വാതിയ്ക്ക് കിട്ടിയിരിക്കുന്നത്. സംവിധായകനായ പ്രശാന്ത് മാമ്പള്ളിയുടെ ലവ് സ്റ്റോറിയെന്ന് പേരിട്ടിരിക്കുന്ന പ്രണയചിത്രത്തില്‍ ബധിരയായ കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിക്കുന്നത്.

നാഗരികനായ അഭിജിത്ത് എന്ന യുവാവും ബധിരയായ അപര്‍ണയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുറച്ചുദിവസത്തെ പരിചയംകൊണ്ടുതന്നെ പ്രണയത്തിലായ അഭിജിത്തും അപര്‍ണയും ചെന്നൈയിലേയ്ക്ക് ഒളിച്ചോടാന്‍ തീരുമാനിയ്ക്കുകയാണ്. ചെന്നൈയിലെത്തിയ അഭിജിത്ത് സിനിമകളില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്യുന്നതിനിടെയുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.

ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ അതിന്റെ പൂര്‍ണതയിലെത്തിക്കാനായി സ്വാതി ഇപ്പോള്‍ ബധിരര്‍ ഉപയോഗിക്കുന്ന ആംഗ്യഭാഷ പഠിയ്ക്കുകയാണ്. ചിത്രത്തില്‍ എനിയ്ക്ക് ഒരൊറ്റ ഡയലോഗ് പോലും പറയാനില്ല, എല്ലാം ആംഗ്യഭാഷയിലൂടെയും മുഖഭാവത്തിലൂടെയും തന്നെവേണം അപ്രകടിപ്പിക്കാന്‍, അപ്പോള്‍ ആംഗ്യഭാഷ പഠിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും- സ്വാതി പറയുന്നു.

തമിഴില്‍ കെഎസ് തങ്കസ്വാമിയുടെ രത്തിനം, ബാബുശേഖറിന്റെ ഒരുവര്‍ മീത്തു ഇരുവര്‍ ശെയ്ന്തു എന്നീ ചിത്രങ്ങളിലാണ് സ്വാതി നേരത്തേ അഭിനയിച്ചത്. സംവിധായകന്‍ സാം ജെയുടെ ഒരേസയമം തമിഴിലും തെലുങ്കിലുമിറങ്ങുന്ന ചിത്രത്തിലും സ്വാതിതന്നെയാണ് നായിക. കന്നഡ ചിത്രംനായികാപ്രാധാന്യമുള്ളതാണെന്നും കര്‍ണാടകയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം വരുന്നതെന്നും സ്വാതി പറയുന്നു. ലവ് സ്റ്റോറിയ്ക്ക് ശേഷമാണ് സ്വാതി കന്നഡചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

English summary
After debuting in Tollywood and Kollywood, actress Swathy is all set to test the waters in M-Town, that too in a challenging role. She will play a hearing-impaired girl in Prasanth Mambully's Love Story.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam