Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് പൂർത്തിയായത് രണ്ടര ലക്ഷം വീടുകള്‍, പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മക്കനയിട്ട സുന്ദരിയായി സ്വാതി റെഡ്ഡി
മക്കനയിട്ട ഉമ്മച്ചിക്കുട്ടികളുടെ വേഷം സിനിമയില്‍ അധികം കണ്ടുവരാറില്ല. എന്നാല്‍ അടുത്തിടെ മലയാളം സിനിമകളില്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നുണ്ട്. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലെ ഇഷ തല്‍വാറിന് ശേഷം ഫിലിപ്പ്സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ മക്കനയിട്ട സുന്ദരിയായി രമ്യാ നമ്പീശനെത്തി. ഇപ്പോഴിതാ ഒരു തെന്നിന്ത്യന്‍ താരം മക്കനയിട്ട് മലയാളത്തിലെത്തുന്നു.
ആമേന്‍, നോര്‍ത്ത് 24 കതം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സ്വാതി റഡ്ഡിയാണ് മക്കനയിട്ട് വരുന്നത്. നവാഗതനായ അജിത്ത് പിള്ള സംവിധാനം ചെയ്യുന്ന മോസായിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലാണ് സ്വാതിയുടെ ഈ വ്യത്യസ്ത വേഷം. നേരത്തെ ആന്ഡ്രിയെയായിരുന്നു ഈ വേഷം ചെയ്യാന്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആന്‍ഡ്രിയ പിന്മാറിയതിനെ തുടര്‍ന്ന് സ്വാതിയുടെ കയ്യില്‍ എത്തിപ്പെടുകയായിരുന്നു.
ആസിഫ് അലിയും സണ്ണിവെയ്നും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജനനി അയ്യരാണ് മറ്റൊരു നായികാ വേഷം ചെയ്യുന്നത്. പൂര്‍ണമായും ലക്ഷദ്വീപില്‍ വച്ച് ചിത്രീകരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മോസായിലെ കുതിരമീനുകള്ക്കുണ്ട്. നെടുമുടി വേണുവാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ആമേന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകന് അഭിനന്ദ് രാമാനുജമാണ് ചിത്രം ക്യാമറയിലാക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.
ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി മലയാളത്തില്‍ അരങ്ങേറ്റം നടത്തിയത്. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ ആവശ്യമേതുമില്ലാത്തൊരു റോളായിരുന്നു ആമേനിലേത്. അത് മനോഹരമാക്കാന്‍ സ്വാതിയ്ക്ക് കഴിയുകയും ചെയ്തു. ആദ്യ ചിത്രത്തിലൂടെ മലയാളത്തിലെ സിനിമാക്കാര്‍ക്ക് സ്വാതി കൊടുത്ത സന്ദേശം അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ക്ക് മാത്രമേ വിളിയ്ക്കാവൂ എന്നതുതന്നെയായിരുന്നു. രണ്ടാമത്തെ ചിത്രമായ നോര്‍ത്ത് 24 കാതത്തിലും അഭിനയപ്രാധാന്യമുള്ള വേഷമാണ് സ്വാതിയ്ക്ക് ലഭിച്ചത്.