»   » ശ്വേതാ മേനോന്റെ ബ്രെയ്ക്ക് സ്ലിമ്മാകാന്‍

ശ്വേതാ മേനോന്റെ ബ്രെയ്ക്ക് സ്ലിമ്മാകാന്‍

Posted By:
Subscribe to Filmibeat Malayalam
Swetha Menon
പ്രസവത്തിനു ശേഷം ശ്വേതമേനോനെയും കുട്ടിയെയും പലരും പലയിടത്തും കണ്ടു. പക്ഷേ, ഏറെ വിവാദം സൃഷ്ടിച്ച ബ്ലെസ്സിയുടെ കളിമണ്ണില്‍ തുടര്‍ന്ന് അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമില്ല. എന്നാല്‍ സദാചാരക്കാരുടെ ഭീഷണി ഭയന്നൊന്നുമല്ല ശ്വേത മാറി നില്‍ക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

വീണ്ടും സിനിമയുടെ തിരക്കിലേക്ക് പോകുന്നതിനു മുമ്പ് കുട്ടിയോടൊത്ത് ആവുന്നത്ര സമയം ചെലവഴിയ്ക്കുകയാണ് ഏറ്റവും പ്രധാനകാര്യം. രണ്ടാമത്തേത് പ്രസവത്തെ തുടര്‍ന്ന് നഷ്ടമായ ഫിറ്റ്‌നസ് തിരിച്ചുപിടിയ്ക്കുകയാണ്. ശരീരഭാരം കുറയ്ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ശ്വേത.

കൂടാതെ കളിമണ്ണില്‍ പ്രസവത്തിനു മുമ്പെടുക്കേണ്ട ചില സീനുകള്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിവെച്ചിട്ടുണ്ട്.. അതുപകര്‍ത്തണമെങ്കില്‍ ശ്വേത ഗര്‍ഭിണിയാകുന്നതിനു മുമ്പുള്ള ശരീര അവസ്ഥയിലേക്ക് എത്തേണ്ടതുണ്ട്. കളിമണ്ണ് എന്ന സിനിമയില്‍ ശ്വേതയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. അഭിനേത്രി എന്നതിനേക്കാള്‍ ഒരു സ്ത്രീ എന്ന നിലയില്‍ തനിയ്ക്ക് ലഭിക്കുന്ന അംഗീകാരമായിരിക്കും ഈ സിനിമയെന്ന് ശ്വേത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ശ്വേതയുടെ തിരിച്ചുവരവ് എന്നായിരിക്കും എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ ബ്ലെസ്സി തയ്യാറായില്ല. 35 ദിവസത്തെ ഷൂട്ടിങാണ് ഇനി ബാക്കിയുള്ളത്. ഉടന്‍ തന്നെ ഇതിന്റെ ജോലികള്‍ ആരംഭിക്കും.

English summary
Swetha Menon was aimed at giving Shwetha some time off to be with her baby as well as to get back in shape.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam