twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മള്‍ പോകുന്നത് റിവേഴ്‌സ് ഗിയറില്‍-ശ്വേത

    By Nirmal Balakrishnan
    |

    ജീവിതത്തില്‍ ഏറ്റവുമധികം വേദനിപ്പിച്ചത് കൊല്ലത്ത് വള്ളംകളി മല്‍സരം ഉദ്ഘാടനത്തിനു പോയപ്പോള്‍ രാഷ്ട്രീയക്കാരനില്‍ നിന്നുണ്ടായ മോശം പെരുമാറ്റമാണെന്ന് ശ്വേതാമേനോന്‍. സംഭവത്തെ തുടര്‍ന്ന് തന്നെ വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്കു ചര്‍ച്ചകള്‍ പോയി. താന്‍ എന്തോ തെറ്റുചെയ്തതായി ആളുകള്‍ പറയുന്നതു കേട്ടു. തനിക്ക് അനുകൂലമായി പറഞ്ഞവര്‍ ഒരുദിവസം കൊണ്ട് അഭിപ്രായം മാറ്റിപറയുന്നതും കേട്ടു.

    മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു സെലിബ്രിറ്റിയായ തന്റെ അനുഭവം ഇതാണെങ്കില്‍ ഒരു കോളജ് വിദ്യാര്‍ഥിനിയുടെ അനുഭവം എന്തായിരിക്കുമെന്ന് ശ്വേത ചോദിക്കുന്നു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്.

    swetha-menon

    സംഭവത്തിനുശേഷം മലയാള സിനിമയിലെ എല്ലാവരും തനിക്കൊപ്പം നിന്നു. തന്റെ പ്രതികരണത്തിനു ഫലമുണ്ടായി. മലയാളത്തിലെ പല നടികളും പറഞ്ഞത് ആ സംഭവത്തോടെ ഇപ്പോള്‍ ഏതു ഉദ്ഘാടനത്തിനും ധൈര്യമായി പോകാമെന്നാണ് . എവിടെ ചെന്നാലും സംഘാടകര്‍ നല്ല സംരക്ഷണം നല്‍കുന്നുണ്ട്.

    താന്‍ സ്‌ട്രോങ് ആയിരുന്നാലേ തന്റെ മകളും ഇതേപോലെ വളരൂ. ഇതേപോലെ എല്ലാവരും പ്രതികരിക്കാന്‍ തയാറായാല്‍ കേരളത്തിലെ പല പ്രശ്‌നങ്ങളും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുമെന്ന് ശ്വേത പറഞ്ഞു.

    ഇപ്പോള്‍ റിവേഴ്‌സ് ഗിയറിലാണ് നമ്മള്‍ പോകുന്നത്. മുമ്പ് നടികള്‍ അഭിനയിച്ചിരുന്നത് മുണ്ടും ബ്ലൗസും ധരിച്ചായിരുന്നു. അന്ന് അവരുടെ ശരീരത്തിലേക്ക് ആരും അനാവശ്യമായി നോക്കിയില്ല. ഇന്നങ്ങനെയല്ല. ഒരു പൊക്കിള്‍ കണ്ടാല്‍ അതുമതി. ഇന്റര്‍നെറ്റ് സര്‍ച്ച ചെയ്താല്‍ കാണാം ഈ നടിയുടെ നേവല്‍ എന്നുപ റഞ്ഞ്. ഈ 21ാം നൂറ്റാണ്ടിലും നമ്മള്‍ റിവേഴ്‌സ് ഗിയറിലാണ്‌പോകുന്നത്.

    English summary
    Swetha Menon said that we are going reverse gear
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X