»   » കളിമണ്ണ് നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല: ശ്വേത

കളിമണ്ണ് നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല: ശ്വേത

Posted By:
Subscribe to Filmibeat Malayalam

ബ്ലസ്സിയുടെ കളിമണ്ണ് എന്ന ചിത്രം പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. ചിത്രത്തിനായി നായിക ശ്വേത മേനോന്റെ റിയല്‍ പ്രസവം റിയലായി ചിത്രീകരിച്ചുവെന്ന വിവാദത്തോടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസവം ലൈവായി ചിത്രീകരിച്ചുവെന്നതാണ് കളിമണ്ണിനെ സംബന്ധിച്ചുള്ള ഭാഗ്യവും നിര്‍ഭാഗ്യവും.

പ്രസവചിത്രീകരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ നല്‍കിയ ഒറ്റ പബ്ലിസിറ്റിമതി ചിത്രത്തിന്. ഈയൊരുകാര്യത്തില്‍ ആകാംഷകയറി ചിത്രം കാണാനെത്തുന്നവര്‍ കുറവായിരിക്കില്ല. അതേസമയം തന്നെ ഇക്കാര്യം ചിത്രം തിയേറ്ററിലെത്തിയാലും വിവാദങ്ങള്‍ക്ക് വഴിവെയ്ക്കാനിടയുണ്ട്. രാഷ്ട്രീയനേതാക്കളുള്‍പ്പെടെയുള്ളവര്‍ കളിമണ്ണിലെ പ്രസവചിത്രീകരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ നായിക ശ്വേത വീണ്ടും ഉറപ്പുനല്‍കുകയാണ് പലരും ആരോപിക്കുന്ന പോലെ ചിത്രത്തില്‍ പ്രസവത്തെയും മാതൃത്വത്തെയും കച്ചവടവല്‍ക്കരിക്കുന്നില്ലെന്ന്. പ്രസവത്തിന്റെ വെറും 45 മിനിറ്റ് മാത്രമാണ് ചിത്രീകരിച്ചതെന്നും ഇത് വളരെ കൃത്യമായി എഡിറ്റ് ചെയ്ത് വേണ്ടത് മാത്രമാണ് സിനിമയില്‍ ചേര്‍ത്തിരിക്കുന്നതെന്നും ശ്വേത പറയുന്നു. ഇതിന് മുമ്പും ശ്വേത ഇക്കാര്യത്തില്‍ വേണ്ട വിശദീകരണം നല്‍കിയിട്ടുണ്ട്.

ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചുവെന്നവാര്‍ത്തയ്ക്കപ്പുറം എത്തരത്തിലാണ് ചിത്രീകരണം നടത്തിയതെന്നറിയാന്‍ കാത്തുനില്‍ക്കാതെയാണ് പലരും ബ്ലസിയ്ക്കും ശ്വേതയ്ക്കുമെതിരെ ആരോപണങ്ങളുമായി വിവാദമുണ്ടാക്കിയതെന്നത് ഒരു പ്രധാന വസ്തുതയാണ്. ചിത്രം ഇറങ്ങുന്നതുവരെ കാത്തിരിക്കൂ എന്നാണ് ബ്ലസ്സിയ്ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്.

ശ്വേതയാണെങ്കില്‍ തന്നെക്കുറിച്ച് മോശമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ചിത്രമിറങ്ങിക്കഴിഞ്ഞ് മറുപടി നല്‍കുമെന്ന നിലപാടിലാണ്.

English summary
Actress Swetha Menon has once again reaffirmed the good intention fo Blessy's Kalimannu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam