twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രസവചിത്രീകരണം ആദ്യം ഡോക്ടര്‍ തടഞ്ഞു: ശ്വേത

    By Lakshmi
    |

    അമ്മയാകുന്നതിന്റെ വേദന അനുഭവിയ്ക്കാനും അതു തരുന്ന ആനന്ദം അനുഭവിയ്ക്കാനും താന്‍ ഒരുവട്ടം കൂടി തയ്യാറാണെന്ന് ശ്വേത മേനോന്‍. പ്രസവംകാരണം വിവാദത്തിലകപ്പെട്ട ഏകനടിയെന്ന പേര് ശ്വേതയ്ക്ക്മാത്രം സ്വന്തമാണ്. ബ്ലസ്സിയുടെ കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചുവെന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തില്‍ ചില്ലറ കോലാഹലങ്ങളൊന്നുമല്ല ഉണ്ടാക്കിയത്.

    എന്തായാലും പ്രസവം കഴിഞ്ഞ് ഇപ്പോള്‍ ആറുമാസമായി, ശ്വേത വീണ്ടും ഷൂട്ടിങ് തിരക്കുകളിലേയ്ക്ക് വന്നു. ഇപ്പോഴാണ് അമ്മയാവുകയെന്ന ദിവ്യമായ അനുഭവത്തെക്കുറിച്ച് ശ്വേത പറയുന്നത്. പ്രസവം കഴിഞ്ഞശേഷം ഇത്രയേ ഉള്ളോ പ്രസവവേദനയെന്നാണ് തനിയ്ക്ക് തോന്നിയതെന്നും പ്രസവം കഴിഞ്ഞ ഉടന്‍തന്നെ തനിയ്‌ക്കൊരിയ്ക്കല്‍ക്കൂടി അമ്മയാകണമെന്ന് താന്‍ അടുത്തുണ്ടായിരുന്ന ഡോക്ടറോട് പറഞ്ഞുവെന്നും ശ്വേത പറയുന്നു. ഇത്തരത്തില്‍ തന്നോട് ആഗ്രഹം പറഞ്ഞ ഏക സ്ത്രീ ശ്വേതയാണെന്നായിരുന്നുവത്രേ ഇതുകേട്ട് ഡോക്ടറുടെ പ്രതികരണം.

    Swetha Menon

    പ്രസവം ശസ്ത്രക്രിയയിലൂടെ ആകരുതെന്നായിരുന്നു ആഗ്രഹം, അതിനായി ഏറെ പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തിരുന്നു. കളിമണ്ണിന് വേണ്ടി പ്രസവം ലൈവായി ചിത്രീകരിക്കണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഡോക്ടര്‍ ശക്തമായി എതിര്‍ത്തു. പിന്നീട് മറ്റൊരു സിനിമയില്‍ പ്രസവരംഗം ചിത്രീകരിച്ചതിന്റെ വീഡിയോ ബ്ലസി ഡോക്ടറെ കാണിച്ചു. എന്നിട്ടും ഡോക്ടര്‍ തീരുമാനം മാറ്റിയില്ല. ഒടുവില്‍ ഡിസ്‌കവറി ചാനലിന് വേണ്ടി വളരെ വ്യക്തമായി ചിത്രീകരിച്ച മറ്റൊരു പ്രസവവീഡിയോ ഡോക്ടറെ കാണിയ്ക്കുകയും അദ്ദേഹം പകുതിമനസോടെ ചിത്രീകരണത്തിന് സമ്മതം മൂളുകയുമായിരുന്നു- ശ്വേത പറയുന്നു.

    പ്രസവചിത്രീകരണത്തില്‍ സ്വകാര്യഭാഗങ്ങളൊന്നും ഇല്ലെന്നും അതുമായി ബന്ധപ്പെട്ട് കോലാഹലങ്ങള്‍ ആവശ്യമില്ലെന്നും ശ്വേത പറയുന്നു. മാത്രവുമല്ല ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ പലവട്ടം ഡോക്ടറെ സമീപിക്കേണ്ടിവരുമെന്നും പ്രസവമുറിയിലുള്‍പ്പെടെ ഡോക്ടര്‍മാരും നഴ്‌സുമാരും അറ്റന്റര്‍മാരുമുണ്ടാകുമെന്നും അതുകൊണ്ടുതന്നെ ഷൂട്ടിങ്ങ് പ്രസവത്തിന്റെ സ്വകാര്യത ഇല്ലാതാക്കുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ശ്വേത പറയുന്നു.

    English summary
    Actress Swetha Menon said that she want to feel the labour pain once again in her life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X