»   » സത്യം തെളിയുന്നത് വരെ ദിലീപേട്ടനൊപ്പം, ആ വീഡിയോ വല്ലാതെ വേദനിപ്പിച്ചുവെന്ന് യുവസംവിധായകന്‍ !

സത്യം തെളിയുന്നത് വരെ ദിലീപേട്ടനൊപ്പം, ആ വീഡിയോ വല്ലാതെ വേദനിപ്പിച്ചുവെന്ന് യുവസംവിധായകന്‍ !

By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയിലേക്കുള്ള യാത്രയക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സത്രീകള്‍ പോലും സുരക്ഷിതരല്ലെന്ന് ഈ സംഭവത്തോടെ ബോധ്യപ്പെട്ടതാണ്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. ഞെട്ടല്‍ മാറും മുന്‍പ് ജനപ്രിയ താരം അറസ്റ്റിലാവുകയും ചെയ്തു. സംശയമുനകള്‍ താരത്തിന് നേരെ നീളുമ്പോഴും ആരാധകരും സിനിമാപ്രവര്‍ത്തകരും ദിലീപിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ സിനിമയെപ്പോലും വെല്ലുന്ന ട്വിസ്റ്റാണ് പിന്നീട് അരങ്ങേറിയത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നിര്‍ണ്ണായകമായ നീക്കമായിരുന്നു പോലീസ് നടത്തിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ വന്‍പ്രതിഷേധമാണ് നടക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന താരം വളരെ പെട്ടെന്നാണ് അപ്രിയനായി മാറിയത്. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയില്‍ത്തന്നെ താരത്തിന് പിന്തുണയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

Syam Dhar

കോടതി വിധി പുറത്തു വരുന്നത് വരെ ദിലീപിനൊപ്പമാണ് താനെന്ന് യുവസംവിധായകന്‍ ശ്യാംധര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. വീഡിയോയില്‍ കേട്ട ആ ഡയലോഗ് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും സംവിധാകന്‍ പറയുന്നു. കോടതി പറയട്ടെ ദിലീപേട്ടന്‍ കുറ്റക്കാരനാണെന്ന് അതുവരെ ദിലീപ് ഏട്ടനോടൊപ്പമാണെന്നും അദ്ദേഹം പറയുന്നു.

English summary
Syam Dhar facebook post about Dileep.
Please Wait while comments are loading...

Malayalam Photos

Go to : More Photos