»   » മലയാളത്തില്‍ പലരും തൃഷയുടെ ഡേറ്റിനായി കാത്തിരുന്നു, ശ്യാമ പ്രസാദിന്റെ ഹെ ജൂഡിനെ കുറിച്ച് അറിയാത്തത്!

മലയാളത്തില്‍ പലരും തൃഷയുടെ ഡേറ്റിനായി കാത്തിരുന്നു, ശ്യാമ പ്രസാദിന്റെ ഹെ ജൂഡിനെ കുറിച്ച് അറിയാത്തത്!

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നിവിന്‍ പോളിയുടെ നായികയായി എത്തുന്നതാണ് ഇപ്പോഴത്തെ മോളിവുഡ് ചര്‍ച്ച. ശ്യാമ പ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹെ ജൂഡ് എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്.

ലളിതവും മനോഹരവുമായ ഒരു പ്രണയ കഥയാണ് ഹെ ജൂഡെന്ന് സംവിധായകന്‍ ശ്യാമ പ്രസാദ്. കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല. മാര്‍ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ശ്യാമ പ്രസാദ് പറഞ്ഞു.

തൃഷ വന്നത്

തെന്നിന്ത്യന്‍ താരം തൃഷ നായികയായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. തമിഴിലും തെലുങ്കിലും തിളങ്ങിയ തൃഷ ഇത് ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. തൃഷയുടെ ഡേറ്റിനായി മലയാളത്തിലെ പല സംവിധായകരും കാത്തിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടാണ് തൃഷ അഭിനയിക്കാന്‍ തയ്യാറായതെന്ന് ശ്യാമ പ്രസാദ് പറഞ്ഞു.

ലളിതമായ പ്രണയ കഥ

ലളിതവും മനോഹരവുമായ ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലും മംഗലാപുരത്തുമൊക്കെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മാതൃഭൂമി ഓണ്‍ ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാമ പ്രസാദ് പറഞ്ഞത്.

മുന്‍നിര താരങ്ങളും

മലയാളത്തില്‍ നിന്ന് ചില മുന്‍നിര താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചയുണ്ട്.

നിവിന്‍ പോളി-ശ്യാമ പ്രസാദ്

ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും ശ്യാമ പ്രസാദും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

English summary
Syama Prasad about hey jude.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam