»   » ഇംഗ്ലീഷ്; ലണ്ടനിലെത്തിയ കഥകളിക്കാരന്റെ കഥ

ഇംഗ്ലീഷ്; ലണ്ടനിലെത്തിയ കഥകളിക്കാരന്റെ കഥ

Posted By:
Subscribe to Filmibeat Malayalam
Syama Prasad
അതെ ശ്യാമപ്രസാദും ന്യൂജനറേഷന്‍ സിനിമയൊരുക്കുന്ന തിരക്കിലാണ്. സമാന്തര സിനിമകള്‍ക്ക് പുത്തന്‍മുഖം നല്‍കിയ സംവിധായകന്‍ ശ്യാമപ്രസാദ് ദിലീപ് നായകനായ അരികെയ്ക്കു ശേഷം ഒരുക്കുന്ന ഇംഗഌഷ് എന്ന ചിത്രത്തില്‍ ഇംഗഌണ്ടില്‍ ജീവിക്കുന്ന നാലുമലയാളികളുടെ കഥയാണു പറയുന്നത്. ലണ്ടനില്‍ വന്നുപെട്ട ശങ്കര്‍ദാസ് എന്ന കഥകളിക്കാരന്‍. തിരിച്ചുപോകാന്‍ കഴിയാതെ വന്‍നഗരത്തില്‍ ശ്വാസംമുട്ടി ജീവിക്കുകയാണ് അയാള്‍.

ഗള്‍ഫില്‍ജനിച്ചു വളര്‍ന്ന് ലണ്ടനില്‍ ഐടി പ്രഫണലായി എത്തിയ നിഖില്‍ എന്ന യുവാവ്. ജീവിതം അടിപൊളിയായി കാണുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധിയാണയാള്‍. ലണ്ടനില്‍ കോര്‍ണര്‍ സ്‌റ്റോര്‍ നടത്തുന്ന ജോയിയും ഭാര്യ സാലിയും. വിവാഹിതയായ ശേഷം ലണ്ടനിലെത്തുന്ന ഗൗരി. ഡോ. റാം- സരസ്വതി ദമ്പതികള്‍. സരസ്വതി തികഞ്ഞ യാഥാസ്ഥികയായ ബ്രാഹ്മണ സ്ത്രീ. റാമിനിപ്പോള്‍ ലണ്ടന്‍ തന്നെ സ്വന്തം നാട്. ഇവരുടെ ബന്ധങ്ങളുടെ കഥയാണ് ഇംഗഌഷ് എന്ന ചിത്രം. കഥകളിക്കാരനായി ജയസൂര്യയാണ്. നിവില്‍ പോളിയാണ് നിഖിലിനെ അവതരിപ്പിക്കുന്നത്. രമ്യാനമ്പീശനാണ് ഗൗരിയെ അവതരിപ്പിക്കുന്നത്.

ശ്യാമപ്രസാദ് ആണ് തിരക്കഥയെഴുതുന്നത്. അജയന്‍ ആണ് കഥയെഴുതുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം നല്‍കുന്നു. ഋതു എന്ന ചിത്രത്തിനു ശേഷം യുവാക്കളുടെ പ്രമേയവുമായി എത്തുകയാണ് ശ്യാമപ്രസാദ്. ആസിഫ് അലിയും നിഷാനും ആദ്യമായി ക്യാമറയ്ക്കു മുമ്പിലെത്തിയ ഋതു പ്രമേയം കൊണ്ട് അക്കാലത്ത് ചര്‍ച്ചയായിരുന്നു. റിമാ കല്ലിങ്കലും ഇതിലൂടെയാണ് ആദ്യമായി നായികയായിരുന്നത്.

ജയസൂര്യ, നിവന്‍പോളി എന്നിവരുടെ വ്യത്യസ്തമായൊരു മുഖമാണ് ശ്യാമപ്രസാദ് നമുക്ക് കാണിച്ചുതരാന്‍ പോകുന്നത്. പൂര്‍ണമായും ഇംഗ്ലണ്ടില്‍ തന്നെയാണ് ചിത്രീകരണം. മലയാളത്തിലെ ഇംഗ്ലിഷ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

English summary
Syamaprasad’s new film is ‘English’.The film is based on the story of Malayalees who settled in London. The film has only one shooting location and that is London. Jaysurya is doing the main character in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam