»   » തലതൊട്ടപ്പന്‍മാര്‍ക്ക് നേരെ മുഖം തിരിച്ച് മമ്മൂട്ടി, പുതുമുഖങ്ങള്‍ക്ക് പിന്നാലെ പായുന്നു

തലതൊട്ടപ്പന്‍മാര്‍ക്ക് നേരെ മുഖം തിരിച്ച് മമ്മൂട്ടി, പുതുമുഖങ്ങള്‍ക്ക് പിന്നാലെ പായുന്നു

By: Nihara
Subscribe to Filmibeat Malayalam

സെവന്‍ത് ഡേയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്യാംധര്‍. മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ചിത്രം വിജയകരമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് ശ്യാംധറും തിരക്കഥാകൃത്തായ രതീഷ് രവിയും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നു, അപ്പോഴാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും എത്തിയത്

നമ്പറൊക്കെ ചോദിച്ച് ആരാധികമാര്‍ വിളിക്കാറുണ്ട്, പക്ഷെ 'പൃഥ്വിരാജിന്' പ്രണയം അനുശ്രീയോട്!!

അച്ഛന്റെ ഈ ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് താരപുത്രന്‍ കാളിദാസന്‍, ഏതാണ് ആ സിനിമ?

കുടുംബ പ്രേക്ഷകരെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയത്. പ്രതീക്ഷിച്ച പോലെ തന്നെ ചിത്രം വിജയകരമാക്കിയതും പ്രേക്ഷകര്‍ തന്നെയാണെന്ന് സംവിധായകന്‍ പറയുന്നു. ഓണച്ചിത്രങ്ങളില്‍ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ് ചിത്രം. ദീപ്തി സതി, ആശ ശരത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുള്ളത്.

മമ്മൂട്ടിയുടെ പിന്തുണ

ചിത്രത്തിന്റെ കഥ പറയുന്നതിനായി ശ്യാംധറും രതീഷ് രവിയും ഒരുമിച്ചാണ് മമ്മൂട്ടിയെ സമീപിച്ചത്. വളരെ ആത്മാര്‍ത്ഥമായാണ് അദ്ദേഹം ഈ ചിത്രത്തിന്റെ കഥ കേട്ടത്. പൂര്‍ണ്ണമായും കേട്ട് കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം ഈ ചിത്രം ചെയ്യാമെന്ന് അറിയിച്ചത്.

ഒരൊറ്റ കേള്‍വിയില്‍ തന്നെ സമ്മതിച്ചു

ചിത്രത്തിന്റെ കഥ പറയാനായി ഒരൊറ്റത്തവണയാണ് മെഗാസ്റ്റാറിനെ സമീപിച്ചത്. ആദ്യ കേള്‍വിയില്‍ തന്നെ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു. പിന്നീടാണ് ചിത്രത്തിന്റെ കൂടുതല്‍ വര്‍ക്കിലേക്ക് കടന്നതെന്നും സംവിധായകന്‍ പറയുന്നു.

പേരിനു പിന്നിലെ കഥ

പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന പേരിനു പിന്നിലൊരു കഥയുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സാറാണ്. മുഴുവനും പോസിറ്റീവായിട്ടുള്ളൊരു ചിത്രം കൂടിയാണിത്. സാറായി ജീവിതം തുടങ്ങിയ കഥാപാത്രം സ്റ്റാറായി മാറുന്നിടത്താണ് ചിത്രം അവസാനിപ്പിക്കുന്നത്.

മമ്മൂട്ടിയെ മുന്‍നിര്‍ത്തിയല്ല തിരക്കഥ ഒരുക്കിയത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയല്ല ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയതെന്ന് രതീഷ് രവി വ്യക്തമാക്കി. സംവിധായകന്‍ പറഞ്ഞപ്പോഴാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെന്ന് മനസ്സിലായത്. പിന്നീട് അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.

മമ്മൂട്ടിയുടെ പിന്തുണ

മലയാള സിനിമയിലെ തന്നെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടി തനിക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രതീഷിനു നൂറുനാവാണ്. തുടക്കക്കാരനെന്ന വേര്‍തിരിവൊന്നും കാണിക്കാതെയാണ് അദ്ദേഹം തന്നെ പിന്തുണച്ചതെന്നും രതീഷ് പറഞ്ഞു.

ഓണച്ചിത്രങ്ങളോടൊപ്പം തിയേറ്ററിലേക്ക്

ആദ്യ സിനിമയായ സെവന്‍ത്‌ഡേ വിഷുവിനായിരുന്നു റിലീസ് ചെയ്തത്. അന്നും നിരവധി ചിത്രങ്ങള്‍ റിലീസിനുണ്ടായിരുന്നു. ഇറങ്ങിയ സിനിമകളില്‍ സെവന്‍ത്‌ഡേയ്ക്ക് അതിന്റേതായ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിരുന്നു. അതുപോലെ തന്നെ ഇത്തവണയും സംഭവിച്ചു.

പുതുമുഖങ്ങള്‍ക്ക് മമ്മൂട്ടി നല്‍കുന്ന പിന്തുണ

സിനിമയിലെ തുടക്കക്കാര്‍ക്ക് നേരെ മുഖം തിരിക്കാത്ത താരമാണ് മമ്മൂട്ടി. ഏത് മേഖലയിലായാലും തുടക്കക്കാരെ നന്നായി പിന്തുണയ്ക്കുന്ന താരമാണ് മമ്മൂട്ടിയെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ.

English summary
Syamdhar about Pullikkarana Staraa experience.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam