twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടികള്‍ ചെലവിട്ടു, വന്‍ താരങ്ങള്‍ അണിനിരന്നു; എന്നിട്ടും സേ റാ പരാജയം — കാരണം ഇതെന്ന് കിച്ച സുദീപ്

    |

    തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ നൂറ്റിയമ്പതാമത്തെ ചിത്രം എന്ന പ്രത്യേകതയോടെ വന്‍ ആഘോഷമായിട്ടാണ് സേ റാ നരസിംഹ റെഡ്ഡി എത്തിയത്. 270- 300 കോടി രൂപ ബജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ചിരഞ്ജീവിയ്‌ക്കൊപ്പം ബോളിവുഡിലെയും ടോളിവുഡിലെയും കോളിവുഡിലെയും മുന്‍നിര താരങ്ങളും ഉണ്ടായിരുന്നു.

    നയന്‍താര നായികയായെത്തിയ ചിത്രത്തില്‍, കിച്ച സുദീപ്, അമിതാബ് ബച്ചന്‍, തമന്ന, ജഗപതി ബാബു, വിജയ് സേതുപതി, ലക്ഷ്മി ഗോപാല സ്വാമി, അനുഷ്‌ക ഷെട്ടി തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. എന്നിട്ടും സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. അതെന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തില്‍ കിച്ച സുദീപ് വെളിപ്പെടുത്തി.

    syeraa

    <strong>ഡീഗ്രേഡിങ്ങില്‍ പതറാതെ മാമാങ്കം! ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! ഇതുവരെ നേടിയത്?</strong> ഡീഗ്രേഡിങ്ങില്‍ പതറാതെ മാമാങ്കം! ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! ഇതുവരെ നേടിയത്?

    ഒരു ബാഹുബലി ലെവലിലാണ് ആലുകള്‍ സേ റാ നരസിംഹ റെഡ്ഡിയെ കണ്ടത്. എന്നാല്‍ ബാഹുബലി ഒരു ഫാന്റസി ചിത്രമാണ്.. അതിന് എത്രത്തോളം വേണമെങഅകിലും സാങ്കല്‍പിക ലോകത്തെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കാം. എന്നാല്‍ സേ റാ ഒരു ചിരിത്രമാണ്. ഉയളുവാഡ നരസിംഹ റെഡ്ഡി എന്ന സ്വാതന്ത്ര സമരസേനാനിയുടെ ജീവിത കഥയാണ് സിനിമ പറഞ്ഞത്. വലിച്ചു നീട്ടുന്നതിലും ഫാന്റസി കൊണ്ടുവരുന്നതിലും അതുകൊണ്ട് തന്നെ പരിമിതികളുണ്ടായിരുന്നു- കിച്ച സുദീപ് പറഞ്ഞു.

    മാത്രമല്ല, സേ റാ നരസിംഹ റെഡ്ഡിയ്ക്ക് സാംസ്‌കാരിക പരമായ വ്യത്യാസങ്ങളുമുണ്ട്. സൗത്ത് ഇന്ത്യയിലെ സ്വാതന്ത്ര സമര സേനാനിയായിരുന്നു നരസിംഹ റെഡ്ഡി. അദ്ദേഹത്തിന് ദക്ഷിണേന്ത്യയില്‍ ഫാന്റസിയിലൂടെ മാത്രമേ ശ്രദ്ധ നേടാന്‍ കഴിയുമായിരുന്നുള്ളൂ. അതാണ് സിനിമയുടെ പരാജയം എന്നും നടന്‍ പറഞ്ഞു.

    English summary
    Sye Raa fails, questions arise again, Kichcha Sudeep begins blame game
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X