»   » സല്‍മാന്‍ ഖാന് പകരം മറ്റൊരു നടന്‍: ഇന്‍സ്റ്റഗ്രാമില്‍ ചിത്രം മാറി സില്‍വസ്റ്റര്‍ സ്റ്റാലിന്‍

സല്‍മാന്‍ ഖാന് പകരം മറ്റൊരു നടന്‍: ഇന്‍സ്റ്റഗ്രാമില്‍ ചിത്രം മാറി സില്‍വസ്റ്റര്‍ സ്റ്റാലിന്‍

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരചക്രവര്‍ത്തിമാരിലൊരാളാണ് സല്‍മാന്‍ ഖാന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ താരത്തിന്റെതായി ബോളിവുഡില്‍ പുറത്തിറങ്ങിയിരുന്നു. ആമിര്‍ ഖാനും ഷാരൂഖ് ഖാനും സിനിമയിലെത്തിയ ശേഷമാണ് സല്‍മാന്‍ സിനിമയിലെത്തിയിരുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ക്ക് ബോളിവുഡില്‍ മികച്ച സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുളളത്. ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രമായിരുന്നു സല്‍മാന്റെതായി തിയ്യേറ്ററുകളില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.എക് ദ ടൈഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രം.

നിവിന്റെ ഭാഗ്യ സംവിധായകരെയൊക്കെ കാളിദാസ് തട്ടിയെടുക്കുന്നു.. അടുത്തത്?

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കത്രീന കൈഫായിരുന്നു സല്‍മാന്റെ നായികയായി എത്തിയത്. സല്‍മാന്റെ മുന്‍ ചിത്രങ്ങളെ പോലെ ടൈഗര്‍ സിന്ദാ ഹേയും തിയ്യേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. യഷ്രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ടൈഗര്‍ സിന്ദാ ഹേയുടെ വിജയത്തിന് ശേഷം സല്‍മാന്‍ റേസ് 3 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫറായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

salman khan

സല്‍മാനു പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍ , ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.2008ല്‍ അബ്ബാസ് മസ്താനും റെമോ ഡിസൂസയും സംവിധാനം ചെയ്ത റേസ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് റേസ് 3. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സല്‍മാന്‍ ഖാനും രമേഷ് എസ് തൗരണിയും ചേര്‍ന്നാണ്. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. റേസ് 2യിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാണിച്ചുകൊണ്ടുളള പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരുന്നത്.

salman khan

ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് താരം സില്‍വസ്റ്റര്‍ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സ്റ്റാലിന്‍ സല്‍മാന്‍ ഖാന് ആശംസകള്‍ അറിയിച്ചത്. എന്നാല്‍ സല്‍മാന്റെ ഫോട്ടോയ്ക്കു പകരം ബോബി ഡിയോളിന്റെ ചിത്രമാണ് സില്‍വസ്റ്റര്‍ സ്റ്റാലിന്‍ പോസ്റ്റ് ചെയ്തത്. റേസ് 3യില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന ബോബിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അദ്ദേഹം സല്‍മാനെ ഉദ്ദേശിച്ച് പോസ്റ്റ് ചെയ്തത്. ചിത്രം കണ്ട സല്‍മാന്‍ ആരാധകര്‍ അല്‍പ്പമൊന്നു പിണങ്ങി ചിത്രം മാറ്റി പകരം സല്‍മാന്റെ ചിത്രം വെക്കണമെന്ന് കമന്റ് ബോക്‌സില്‍ ആവശ്യപ്പെടുന്നുണ്ട്.

ചാക്കോച്ചന്റെ തകര്‍പ്പന്‍ കൂത്ത് ഡാന്‍സുമായി കുട്ടനാടന്‍ മാര്‍പാപ്പയിലെ പാട്ട്: വീഡിയോ കാണാം

ആമിറിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഷാരുഖ്; കാരണം തേടി ആരാധകര്‍! കാണാം

English summary
Sylvester Stallone returns Salman’s favour, shares Race 3 poster featuring Bobby Deol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X