»   » ഇത് മധ്യവയ്‌സകരുടെ ഇടുക്കിഗോള്‍ഡ്

ഇത് മധ്യവയ്‌സകരുടെ ഇടുക്കിഗോള്‍ഡ്

Posted By:
Subscribe to Filmibeat Malayalam

സിനിമ വിജയിക്കാന്‍ ഫഹദ് ഫാസിലോ, കുഞ്ചാക്കോ ബോബനോ, പൃഥ്വിരാജോ, ദുല്‍ക്കര്‍ സല്‍മാനോ വേണമെന്നുകരുതി അവര്‍ക്കു പിന്നാലെ കഥയും തിരക്കഥയുമായി സഞ്ചരിക്കുന്ന ന്യൂജനറേഷന്‍ സംവിധായകര്‍ രണ്ടു മണിക്കൂര്‍ സമയം ചെലവിട്ട് തീര്‍ച്ചയായും കാണേണ്ട ചിത്രമാണ് ഇടുക്കി ഗോള്‍ഡ്. ഇതില്‍ യുവതാരങ്ങളൊന്നുമില്ല.

പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍, ലാല്‍ എന്നിങ്ങനെ മധ്യവയസ് പിന്നിട്ട ആറുപേര്‍. സാറ്റലൈറ്റ് റൈറ്റ് നോക്കുമ്പോള്‍ ഒരു ചാനലും വാങ്ങാന്‍ സാധ്യതയില്ലാത്ത കുറേ നടന്‍മാര്‍. എന്നാല്‍ ഇവരെ വച്ച് ചിത്രമെടുത്ത് സൂപ്പര്‍ ഹിറ്റിനൊരുങ്ങുകയാണ് സംവിധായകന്‍ ആഷിക് അബു. താരങ്ങളല്ല, കഥയാണ് ഒരു സിനിമയുടെ നട്ടെല്ല് എന്ന് തിരിച്ചറിയാനുള്ള കഴിവുള്ളതുകൊണ്ടാണ് ഇവരെ നായകരാക്കി ചിത്രമെടുത്തത്.

Idukki Gold

മലയാളത്തില്‍ ഒരുകാലത്ത് മിന്നുംവിലയുള്ളവരായിരുന്നു ബാബു ആന്റണിയും പ്രതാപ് പോത്തനുമൊക്കെ. എന്നാല്‍ കാലം അവരുടെ മുഖത്ത് ചുളിവീഴ്ത്തിയപ്പോള്‍ കാമറയ്ക്കു പുറത്തായിപോയി ഇവര്‍. ആക്ഷന്‍ ഹീറോ എന്ന നിലയില്‍ നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാക്കിയ ആളാണ് ബാബു ആന്റണി.

വില്ലന്‍വേഷത്തിലും അച്ഛന്‍ വേഷത്തിലുമായി തിളച്ചിട്ടിരിക്കുകയാണ് വിജയരാഘവനെ. നായകനായി എത്തി കോമഡിയിലൂടെ പിടിച്ചു നിന്ന നടനാണ് മണിയന്‍പിള്ള രാജു. വില്ലനായി തിളങ്ങി നിന്നിരുന്ന നടനായിരുന്നു രവീന്ദ്രന്‍.

ഇവര്‍ തമ്മില്‍ കാമറയ്ക്കു മുന്നിലുള്ള മല്‍സരമാണ് ഇടുക്കി ഗോള്‍. മല്‍സരം എന്നല്ല സൗഹൃദം എന്നാണു പറയേണ്ടത്. കാമറയ്ക്കു മുന്‍പില്‍ പ്രായം മറന്ന് മല്‍സരിക്കുകയാണ് അഞ്ചുപേരും. 35 വര്‍ഷ ശേഷം കണ്ടുമുട്ടുന്നവര്‍ തമ്മിലുള്ള സൗഹൃദം. അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ പ്രതാപ് പോത്തന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിലെ മൈക്കിള്‍.

അന്‍പതാം വയസ്സിലും ക്രോണിക് ബാച്ചിലറായി നടക്കുന്ന രവിയെ അവതരിപ്പിച്ച് രവീന്ദ്രന്‍ അര്‍മാദിക്കുകയാണ്. ആരാണ് ഗംഭീരമായതെന്ന് പറയാന്‍ പറ്റാത്ത വിധം ഈ മധ്യവയസ്‌കര്‍ തമ്മില്‍ മല്‍സരിക്കുമ്പോള്‍ ന്യൂജനറേഷന്‍ നായകര്‍ക്കു പിന്നാലെ പായുന്ന സംവിധായകര്‍ ഒരുവട്ടമെങ്കിലും ഇത്തരത്തിലുള്ള നടന്‍മാര്‍ക്കായി സിനിമയൊരുക്കാന്‍ തയ്യാറാകണം.

English summary
After the grand success of 22 Female Kottayam, veteran actor-director Prathap Pothan and youth icon Aashiq Abu are teaming up again with Idukki Gold. The film, according to the director is neither a new generation movie nor an old generation one, but a gold generation movie. 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam