»   » പറ്റെ വെട്ടിയ തലമുടി, പിരിച്ചുവെച്ച കൊമ്പന്‍ മീശ!!! കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി...

പറ്റെ വെട്ടിയ തലമുടി, പിരിച്ചുവെച്ച കൊമ്പന്‍ മീശ!!! കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി...

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ഇപ്പോള്‍ ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ്. സൂപ്പര്‍ താരങ്ങളും യുവതാരങ്ങളും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്  എന്നിവര്‍ക്കൊപ്പം നിവിന്‍ പോളിയും ഇതിഹാസ കഥാപാത്രമാകാന്‍ തയാറെടുക്കുകയാണ്. 

ദിലീപിനോടുള്ള വെല്ലുവിളിയോ??? പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍, ആമിയിലും പൃഥ്വി?

സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന് ശേഷം ബോബി സഞ്ജയ്‌യുടെ തിരക്കഥയില്‍ കായംകുളം കൊച്ചുണ്ണി എന്ന ഇതിഹാസ കഥാപാത്രത്തെ തിരശീലയില്‍ പുന:സൃഷ്ടിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയാകുന്നത്. ചിത്രത്തിലെ നിവന്‍ പോളിയുടെ ലുക്ക് പുറത്ത് വന്നു.

കൊച്ചുണ്ണിയായി നിവിന്‍ പോളി

നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്. ആദ്യമായിട്ടാണ് നിവിന്‍ ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന് വേണ്ടി രൂപത്തില്‍ മാത്രമല്ല നിവിന്‍ മാറ്റം വരുത്തിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രത്തേക്കുറിച്ച് പ്രേക്ഷക മനസിലുള്ള ചിത്രത്തിന് അനുരൂപമായ മേക്ക്ഓവറാണ് നിവിന്‍ പോളിയുടേത്.

നിവിന്റെ കൊച്ചുണ്ണി ലുക്ക്

പറ്റെവെട്ടിയ മുടിയും പിരിച്ച കൊമ്പന്‍ മീശയും കഴുത്തിലും കൈയിലും ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ വീതിയേറിയ ബല്‍റ്റും അണിഞ്ഞ് നില്‍ക്കുന്ന കൊച്ചുണ്ണിയുടെ വേഷം വെള്ള ബനിയനും നീല മുണ്ടുമാണ്. ബാഹുബലി വിഎഫ്എക്‌സ് ടീമാണ് ഈ സ്‌കെച്ച് തയാറാക്കിയത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി

എന്റെ കായംകുളം കൊച്ചുണ്ണി എന്ന ക്യാപ്ഷനോടെയാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ലുക്ക് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചിരിക്കുന്നത്.

പാട്ടുകള്‍ ഒരുങ്ങി

മൂന്ന് പാട്ടുകളാണ് കായംകുളം കൊച്ചുണ്ണിയിലുള്ളത്. റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രിയ സംഗീത സംവിധായകനായ ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അധികം വൈകാതെ കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തും.

പ്രീവിസ് ശൈലി ചിത്രീകരണം

വിഷ്വല്‍ എഫക്ടിന് ഏറെ പ്രാധാന്യം നല്‍കിയാണ് റോഷന്‍ ആന്‍ഡ്രൂസ് കായംകുളം കൊച്ചുണ്ണി അണിയിച്ചൊരുക്കുന്നത്. അതുകൊണ്ടുതന്നെ പ്രീവിസ് ശൈലിയിലാണ് സിനിമ ചിത്രീകരിക്കുന്നത്. സ്റ്റോറി ബോര്‍ഡുകള്‍ക്ക് പകരം ഓരോ സീനിന്റേയും ആനിമേറ്റഡ് ഭാഗങ്ങള്‍ ഒരുക്കിയതിന് ശേഷം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന ചിത്രീകരണ രീതിയാണ് പ്രീവിസ്.

അണിയറയിലെ വിദേശ സാന്നിദ്ധ്യം

ഏഴോളം ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നലുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സാണ്. ചിത്രത്തിന് വേണ്ടി നിവിന്‍ പോളി കളരിപ്പയറ്റ് അഭ്യസിക്കുകയാണ്.

ബാഹുബലിയും ബോളിവുഡും

ബോളിവുഡിലെ വമ്പന്‍ ചിത്രങ്ങളായ ഭാഗ് മില്‍ഖ ഭാഗ്, രംഗ് ദേ ബസന്തി, ദേവദാസ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ബിനോദ് പ്രധാനാണ് കായംകുളം കൊച്ചുണ്ണിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബാഹുബലിയുടെ വിഷ്വല്‍ എഫക്‌സ് ഒരുക്കുന്ന ഫയര്‍ഫ്‌ളൈയാണ് ഈ ചിത്രത്തിലും വിഷ്വല്‍ എഫക്‌സ് ഒരുക്കുന്നത്.

അമല പോള്‍ നായിക

ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത് അമല പോളാണ്. ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരിക്കുക.

Nivin Pauly team up with Amala Paul for Kayamkulam Kochunni

മാര്‍ച്ച് 30ന്

സെപ്തംബര്‍ ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍ക്കുന്നത്. 2018 മാര്‍ച്ച് 30ന് ചിത്രം തിയറ്ററിലെത്തുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

English summary
Nivin Pauly is playing the lead in ace filmmaker Rosshan Andrrews’ movie based on the life of Kayamkulam Kochunni. National award winning duo Bobby and Sanjay have scripted this film. The director has now unveiled a character sketch of Nivin Pauly’s look in the film through his official Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam