»   » അപമാനിക്കാന്‍ ശ്രമിച്ചവന് എട്ടിന്‍റെ പണി കൊടുത്ത് ടേക്ക് ഒാഫ് താരം, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ !

അപമാനിക്കാന്‍ ശ്രമിച്ചവന് എട്ടിന്‍റെ പണി കൊടുത്ത് ടേക്ക് ഒാഫ് താരം, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവത്തില്‍ 14 സെക്കന്റ് നിയമം നടപ്പിലാക്കണമെന്ന് ടേക്ക് ഓഫ് ഫെയിം ദിവ്യപ്രഭ. പതിനാല് സെക്കന്‍ഡ് നോട്ടത്തെക്കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ കളിയാക്കുകയും ട്രോളുകയും ചെയ്തവര്‍ക്ക് ഇത്തരത്തില്‍ അനുഭവം വരുമ്പോള്‍ ഇക്കാര്യം മനസ്സിലാവുമെന്നും താരം പറയുന്നു. പത്തനംതിട്ടയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് താരത്തിന് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്.

കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം മികച്ച പ്രകനമാണ് ദിവ്യപ്രഭ ടേക്ക് ഓഫില്‍ കാഴ്ച വെച്ചത്. പേരു പറഞ്ഞാല്‍ ചിലപ്പോള്‍ താരത്തെ തിരിച്ചറിഞ്ഞുവെന്ന് വരില്ല. എന്നാല്‍ ചിത്രം കണ്ടാല്‍ ആളാരാണെന്ന് പെട്ടെന്ന് മനസ്സിലാവും. പാര്‍വതിയോടൊപ്പം ജോലി ചെയ്യുന്ന നേഴ്‌സുമാരിലൊരാളായാണ് താരം ഈ ചിത്രത്തില്‍ വേഷമിട്ടത്. ഫേസ്ബുക്കിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം പങ്കുവെച്ചിട്ടുള്ളത്.

Divyaprabha

ഗവി യാത്രയും കഴിഞ്ഞു വരികയായിരുന്ന ഫ്രീക്കന്‍മാരാണ് നോട്ടത്തിലൂടെ തന്നെയും അമ്മയെയും അപമാനിച്ചത്. നോക്കിപ്പേടിച്ചവരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ മോശം പ്രതികരണമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. പോലീസിനോട് കാര്യം പറഞ്ഞ് ആളെ കാണിച്ചു കൊടുക്കുമ്പോഴേക്കും അവന്‍ കടന്നു കളയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പിന്തുടര്‍ന്ന് ആളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

English summary
Take off actress Divyaprabha facebook post getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam