»   » പ്രേക്ഷകരും നിരൂപകരും വാനോളം പുകഴ്ത്തിയ ടേക്ക് ഓഫ് ബോക്‌സ് ഓഫീസില്‍ നേടിയത്! ഞെട്ടിക്കും?

പ്രേക്ഷകരും നിരൂപകരും വാനോളം പുകഴ്ത്തിയ ടേക്ക് ഓഫ് ബോക്‌സ് ഓഫീസില്‍ നേടിയത്! ഞെട്ടിക്കും?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകനാണ് രാജേഷ് പിള്ള. അകാലത്തില്‍ മലയാള സിനിമയ്ക്ക് നഷ്ടമായ രാജേഷ് പിള്ളക്കുള്ള ആദരമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ടേക്ക് ഓഫ്.  എഡിറ്റര്‍ മഹേഷ് നാരയാണന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ഏറെ പ്രേക്ഷക പ്രീതിയും നിരൂപ പ്രശംസയും നേടി.

മഹേഷിന്റെ സൃഷ്ടാവ് ശ്യാം പുഷ്‌കരന്‍ സംവിധായകനാകുന്നു!!! നായകനായി സൂപ്പര്‍ സ്റ്റാര്‍???

ആരാധകര്‍ക്ക് ആശ്വാസിക്കാം... ചിത്രീകരണം ഉടന്‍, ഒടിയന്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും!!!

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി എന്നിവരായിരുന്നു ടേക്ക് ഓഫിലെ പ്രധാന താരങ്ങള്‍. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രം റിലീസ് തിയറ്ററുകളില്‍ 50 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു.

കേരളത്തില്‍ നേടിയ കളക്ഷന്‍

പ്രധാന തിയറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിച്ച ചിത്രം കേരളത്തിലെ തിയറ്ററില്‍ നിന്നും 16.5 കോടി രൂപയാണ് ഇതുവരെ നേടിയത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഓര്‍വസീസ് കളക്ഷനും സാറ്റലൈറ്റ് റൈറ്റ് മറ്റ് അവകാശങ്ങള്‍ എന്നിവയില്‍ നിന്നായി 20 കോടിയോളം രൂപയുടെ ബിസിനസ് പ്രതീക്ഷിക്കുന്നു.

സിനിമ ഹിറ്റ്

ചിത്രത്തിന്റെ പ്രമേയവും അവതരണവും വന്‍ ബജറ്റ് ഡിമാന്‍ഡ് ചെയ്യുന്നതായിരുന്നു. എന്നരിക്കലും തരക്കേടില്ല കളക്ഷനും മികച്ച അഭിപ്രായവും നേടിയ ചിത്രത്തിന് ഹിറ്റ് സിനിമകളുടെ ലിസ്റ്റില്‍ തന്നെയാണ് സ്ഥാനം.

മികച്ച അഭിപ്രായവുമായി സൂപ്പര്‍ താരങ്ങള്‍

ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ സൂപ്പര്‍താരങ്ങളും മികച്ച അഭിപ്രായം തന്നെയാണ് പങ്കുവച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ജയസൂര്യയും ചിത്രത്തെ വാനോളം പുകഴ്ത്തി. മലയാള താരങ്ങള്‍ മാത്രമല്ല സൂര്യ, കമലഹാസന്‍, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ തമിഴ് സൂപ്പര്‍ താരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

പൊരുതി നിന്നത് സൂപ്പര്‍ ചിത്രങ്ങളോട്

പതിഞ്ഞ തുടക്കമായിരുന്നു ചിത്രത്തിന്. മൗത്ത് പബ്ലിസിറ്റിയിലൂടെ ടേക്ക് ഓഫിന് പ്രേക്ഷകരെത്തുകയായിരുന്നു. ദ ഗ്രേറ്റ് ഫാദര്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, സഖാവ്, പുത്തന്‍ പണം എന്നീ വന്‍ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ടേക്ക് ഓഫ് തിയറ്ററിലെത്തിയത്. വന്‍ ചിത്രങ്ങള്‍ ടേക്ക് ഓഫിന്റെ കളക്ഷനെ ബാധിച്ചിരുന്നു.

രാജേഷ് പിള്ളയ്ക്ക് ആദരം

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സുഹൃത്തുക്കള്‍ നല്‍കിയ ആദരമായിരുന്നു ടേക്ക് ഓഫ്. രാജേഷ് പിള്ളയുടെ നിര്‍മാണ കമ്പനിയായിരുന്നു ചിത്രം നിര്‍മിച്ചത്. കുഞ്ചാക്കോ ബോബന്‍ പ്രതിഫലം വാങ്ങാതെയായിരുന്നു ചിത്രത്തിലഭിനയിച്ചത്.

English summary
Take Off, released on March 24 opened to extremely positive reviews from critics. The movie starring Parvathy Menon, Kunchako Boban, Fahadh Faasil and Asif Ali in major roles, is inspired from real life events. According to reports from trade sources, Take Off has grossed Rs 16.5 cr crores from it’s theatrical run in Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam