»   » അഭിമാനമായി വീണ്ടും ടേക്ക് ഓഫ്: ദേശീയതല നേട്ടത്തിനു പിന്നാലെ ചിത്രത്തിന് മറ്റൊരു പുരസ്‌കാരം കൂടി

അഭിമാനമായി വീണ്ടും ടേക്ക് ഓഫ്: ദേശീയതല നേട്ടത്തിനു പിന്നാലെ ചിത്രത്തിന് മറ്റൊരു പുരസ്‌കാരം കൂടി

Written By:
Subscribe to Filmibeat Malayalam

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയ്യേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ടേക്ക് ഓഫ്, കുഞ്ചാക്കോ ബോബന്‍,ഫഹദ് ഫാസില്‍,പാര്‍വതി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ഇറാഖിലെ യുദ്ധക്കാലത്ത് അവിടത്തെ തീവ്രവാദികളുടെ ഇടയില്‍ ബന്ദിയാക്കപ്പെട്ട നേഴ്‌സുമാരുടെ യഥാര്‍ത്ഥ ജീവിത കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഒരു മലയാള ചിത്രത്തെ എങ്ങനെ ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരുക്കാമെന്ന് കാണിച്ചു തന്ന ചിത്രമായിരുന്നു ടേക്ക് ഓഫ്.

takeoff

ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച സമീറ എന്ന കഥാപാത്രത്തിലൂടെയായിരുന്നു കഥ മുന്നോട്ടു പോയിരുന്നത്. താരങ്ങളുടെ പ്രകടനത്തില്‍ ചിത്രത്തില്‍ ഏറെ മികച്ചു നിന്നത് പാര്‍വതി അവതരിപ്പിച്ച സമീറ എന്ന കഥാപാത്രമായിരുന്നു. പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിച്ച ചാക്കോച്ചനും ഇറാഖിലെ ഇന്ത്യന്‍ അംബാസിഡറായി അഭിനയിച്ച ഫഹദും തങ്ങളുടെ പ്രകടനം മോശമാക്കിയിരുന്നില്ല. അതിഗംഭീരമെന്നായിരുന്നു ചിത്രം കണ്ട ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. മഹേഷ് നാരായണനും ഷാജികുമാറും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയായിരുന്നു ടേക്ക് ഓഫിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. ഒരു ക്ലാസ് എന്റെര്‍ടെയ്‌നറായിട്ടായിരുന്നു ടേക്ക് ഓഫ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.


തമിഴിലെ തരംഗം മലയാളത്തിലും ആവര്‍ത്തിക്കാന്‍ നയന്‍സ് എത്തുന്നു: കാണാം


ഇത്തവണത്തെ അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ ടേക്ക് ഓഫ് തിളങ്ങിയിരുന്നു. ടേക്ക് ഓഫിനും ചിത്രത്തിലെ പ്രകടനത്തിലൂടെ പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. ചിത്രത്തിന് വേണ്ടി മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗ് ഒരുക്കിയതിലൂടെ സന്തോഷ് രാമനും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു.ഇതിനു മുന്‍പും നിരവധി അവാര്‍ഡുകള്‍ ചിത്രം നേടിയെടുത്തിരുന്നു. അടുത്തിടെ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ശേഷം വിദേശത്തും ടേക്ക് ഓഫ് അംഗീകരിക്കപ്പെട്ടിരുന്നു. ലോസ് ആഞ്ചലസില്‍ നടന്ന 16ാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുളള ഓഡിയന്‍സ് അവാര്‍ഡ് നേടിക്കൊണ്ടാണ് ചിത്രം വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.


ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം


ഒരെണ്ണം സെറ്റായി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് പൂരമാണ്!! പ്രേമസൂത്രം ട്രെയിലർ പുറത്ത്

English summary
take off malayalam movie got another award from abroad

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X