»   » തെന്നിന്ത്യന്‍ 'സ്ലിം ബ്യൂട്ടി' തമന്ന മലയാളത്തിലെത്തുന്നു, ദിലീപ് ചിത്രത്തിലൂടെ

തെന്നിന്ത്യന്‍ 'സ്ലിം ബ്യൂട്ടി' തമന്ന മലയാളത്തിലെത്തുന്നു, ദിലീപ് ചിത്രത്തിലൂടെ

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിന് ശേഷം താരമൂല്യം വാനോളമുയര്‍ന്ന തമന്ന ഭട്ടിയ മലയാള സിനിമയിലേക്കെത്തുന്നു. ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാള സിനിമയില്‍ അരങ്ങേറുന്നത്.

വാര്‍ത്ത തമന്ന സ്ഥിരീകരച്ചു. സംവിധായകന്‍ രതീഷ് അമ്പാട്ടുമായിട്ടുള്ള പരിചയമാണ് തമന്നയെ മലയാളത്തിലെത്തിക്കുന്നത്. നടന്‍ സിദ്ധാര്‍ത്ഥും ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.

ദിലീപിന്റെ കമ്മാരസംഭവം

കേരളത്തിലെ ഒരു പ്രശസ്ത കമ്യൂണിസ്റ്റുകാരനെ കുറിച്ച് പറയുന്ന ചിത്രമാണ് കമ്മാരസംഭവം. ചിത്രത്തിന്റെ ഷൂട്ടിങ് ചിങ്ങം ഒന്നിനാണ് ആരംഭിച്ചത്.

തമന്ന മലയാളത്തിലെത്തുന്നു

കമ്മാരസംഭവം എന്ന ഈ ചിത്രത്തിലൂടെ 'ബാഹുബലി' നായിക മലയാള സിനിമയില്‍ അരങ്ങേറുകയാണ്.

തമന്നയെ മലയാളത്തില്‍ എത്തിച്ചത്

സംവിധായകന്‍ രതീഷ് അമ്പാട്ടുമായിട്ടുള്ള പരിചയമാണ് തമന്നയെ മലയാളത്തിലെത്തിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഒരു പരസ്യത്തില്‍ തമന്ന അഭിനിയച്ചിരുന്നു.

ചിത്രത്തെ കുറിച്ച് തമന്ന പറഞ്ഞത്

മലയാളത്തില്‍ അഭിനയിക്കുന്ന വാര്‍ത്ത തമന്ന സ്ഥിരീകരിച്ചു. ചിത്രത്തിന്റെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ നടി തയ്യാറായത്രെ. മലയാളത്തില്‍ താന്‍ തുടക്കം കുറിക്കേണ്ടത് ഈ ചിത്രത്തിലൂടെ തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് തമന്ന ചിത്രമേറ്റെടുത്തത്.

തമന്ന മാത്രമല്ല, സിദ്ധാര്‍ത്ഥും

നടന്‍ സിദ്ധാര്‍ത്ഥും ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറുകയാണ്

English summary
Actress Tamannaah Bhatia will be making her Malayalam debut with upcoming multi-starrer 'Kammarasambhavam', which is being directed by Rateesh Ambat and also stars Dileep and Siddharth in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam