»   » ആ വാര്‍ത്തയും വ്യാജം; ദിലീപിനൊപ്പം മലയാളത്തിലേക്കില്ല എന്ന് തമന്ന

ആ വാര്‍ത്തയും വ്യാജം; ദിലീപിനൊപ്പം മലയാളത്തിലേക്കില്ല എന്ന് തമന്ന

By: Rohini
Subscribe to Filmibeat Malayalam

ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ 'സ്ലിം ബ്യൂട്ടി' തമന്ന ഭട്ടിയ മലയാള സിനിമയില്‍ അരങ്ങേറുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സംവിധായകന്‍ രതീഷ് അമ്പാട്ടുമായിട്ടുള്ള പരിചയമാണ് തമന്നയെ മലയാളത്തിലെത്തിക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

തെന്നിന്ത്യന്‍ 'സ്ലിം ബ്യൂട്ടി' തമന്ന മലയാളത്തിലെത്തുന്നു, ദിലീപ് ചിത്രത്തിലൂടെ

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ തമന്ന ഭട്ടിയ. ട്വിറ്ററിലൂടെയാണ് തമന്ന വാര്‍ത്തയോട് പ്രതികരിച്ചിരിയ്ക്കുന്നത്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുണം എന്ന് നടി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വായിക്കാം...

തമന്ന മലയാളത്തിലേക്കെന്ന് വാര്‍ത്തകള്‍

ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ തമന്ന ഭട്ടിയ മലയാള സിനിമയില്‍ അരങ്ങേറുന്നു എന്നായിരുന്നു വാര്‍ത്തകള്‍. സംവിധായകന്‍ രതീഷ് അമ്പാട്ട് ഒരുക്കിയ ഒരു പരസ്യ ചിത്രത്തില്‍ തമന്ന അഭിനയിച്ചിട്ടുണ്ടെന്നും ആ പരിചയമാണ് നടിയെ മലയാളത്തിലെത്തിക്കുന്നത് എന്നുമായിരുന്നു വാര്‍ത്തയ്ക്കടിസ്ഥാനം.

ആ വാര്‍ത്ത വ്യാജമാണെന്ന് തമന്ന

എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ തമന്ന. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കണമെന്നും, ഞാനൊരു ചിത്രം ഏറ്റെടുക്കുമ്പോള്‍ അത് ട്വിറ്ററിലൂടെ അറിയിക്കും എന്നും തമന്ന പറഞ്ഞു.

ട്വീറ്റ് കാണണ്ടേ..

ഇതാണ് തമന്ന ഭട്ടിയയുടെ ട്വീറ്റ്. പ്രചരിയ്ക്കുന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് നടി പറഞ്ഞു.

ബാഹുബലി നായിക തിരക്കിലാണ്

നിലവില്‍ ബാഹുബലി, ദേവി(എല്‍) എന്നീ ചിത്രങ്ങളുമായി തിരക്കിലാണ് തമന്ന. തമിഴിലും തെലുങ്കിലുമായി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ദേവി (എല്‍)യില്‍ പ്രഭുദേവയാണ് നായകന്‍. തെലുങ്കില്‍ അഭിനേത്രി എന്നാണ് ചിത്രത്തിന്റെ പേര്. വിശാലിനൊപ്പം അഭിനയിക്കുന്ന കത്തി സണ്ടൈയാണ് മറ്റൊരു ചിത്രം

English summary
Rumours have been doing the rounds that Tamannaah Bhatia will play the female lead in a Malayalam film titled 'Kammarasambavam'. However, the actress silenced the rumours once and for all with a statement.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam