»   » ഹൃത്വിക് റോഷനെ കണ്ട് അഭിനന്ദിക്കണമെന്ന് വിജയ്

ഹൃത്വിക് റോഷനെ കണ്ട് അഭിനന്ദിക്കണമെന്ന് വിജയ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക്ക് റോഷന്റെ അഭിനയം കണ്ട് ഇളയദളപതി വിജയ് ഞെട്ടിപ്പോയത്രെ. ക്രിഷ് ത്രിയിലെ ഹൃത്വിക്കിന്റെ മികച്ച അഭിനയപ്രകടനമാണ് വിജയ്‌യെ ആകൃഷ്ടനാക്കിയത്. ഇതിന് ഹൃത്വിക്കിനെ നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കണമെന്നാണത്രെ വിജയ്ക്ക്.

ക്രിഷ് ത്രിയുടെ വിജയാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൃത്വിക്ക് റോഷന്‍ ചെന്നൈയില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് തന്റെ പുതിയ ചിത്രമായ ജില്ലയുടെ ജോലികളുമായി വിജയ് തിരക്കായതുകാരണം ആ കൂടിക്കാഴ്ച നടന്നില്ല. വിജയ്‌യുടെ ഏജന്റായ പിടി സെല്‍വകുമാറാണ് ഇക്കാര്യം ഐഎന്‍എസിനോട് പറഞ്ഞത്. വിജയ് ഹൃത്വിക്കിനെ നേരില്‍ കാണാനും അഭിനന്ദനം അറിയിക്കനും ആഗ്രഹിച്ചതായി സെല്‍വകുമാര്‍ പറഞ്ഞു.

ക്രിഷ് ത്രിയ്ക്ക് തമിഴ്‌നാട്ടില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വച്ച് തനിക്ക് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഹൃത്വിക്കും അറിയിച്ചിരിക്കുകയാണ്. തമിഴ് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം തനിക്ക് ലഭിച്ച അംഗീകാരമാണെന്നും അതിനാല്‍ നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹത്തിന് പകരമായി ഒരു മുഴുനീള തമിഴ് ചിത്രം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും ഹൃത്വിക് അറിയിച്ചു.

നവംബര്‍ ഒന്നിന് റിലീസ് ചെയ്ത ക്രിഷ് ത്രി ബോക്‌സോഫീസ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, കങ്കണ, വിവേക് ഒബേരിയോ എന്നിവരാണ് മറ്റ് താരങ്ങള്‍

English summary
Tamil actor Vijay, who managed to watch Hrithik Roshan-starrer 'Krrish 3' recently at a private screening, was so impressed with the actor's work that he wanted to personally meet him and show his appreciation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam