»   » രണ്ടാനമ്മയ്‌ക്കെതിരെ നടി അഞ്ജലി പരാതി കൊടുത്തു

രണ്ടാനമ്മയ്‌ക്കെതിരെ നടി അഞ്ജലി പരാതി കൊടുത്തു

Posted By:
Subscribe to Filmibeat Malayalam
Anjali
രണ്ടാനമ്മയും സംവിധായകനും ചേര്‍ന്ന് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് വീടുവിട്ടുപോയ നടി അഞ്ജലി ഹൈദരാബാദില്‍ സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ട്. നടിതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ താമസിക്കുന്ന സ്ഥലം വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല.

ഏപ്രില്‍ 8ന് തിങ്കളാഴ്ചയാണ് അഞ്ജലി ചെന്നൈയിലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. പിന്നീട് അന്വേഷിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടുമൊന്നും ഫലമില്ലാതായപ്പോള്‍ സഹോദരന്‍ രവി ശങ്കര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനെയാണ് താന്‍ സുരക്ഷിതമായി ഒരിടത്തുണ്ടെന്ന് അഞ്ജലി തന്നെ അറിയിച്ചിരിക്കുന്നത്.

രണ്ടാനമ്മയായി ഭാരതി ദേവി എന്ന സ്ത്രീ കുറച്ചുവര്‍ഷങ്ങളായി എന്നെ ചൂഷണം ചെയ്യുകയാണെന്നും സഹിക്കവയ്യാതായപ്പോഴാണ് താന്‍ വീടുവിട്ടതെന്നുമാണ് അഞ്ജലി പറയുന്നത്. അമ്മയുടെ സഹോദരിയാണ് ഭാരതി ദേവി എന്നും തന്റെ സ്വന്തം അച്ഛനും അമ്മയും ആന്ധ്രയിലുണ്ടെന്നും താരം പറയുന്നു. സ്വന്തം മാതാപിതാക്കള്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്നും അഞ്ജലി ആരോപിച്ചിട്ടുണ്ട്.

പണം തട്ടിയെടുക്കുന്നതിനൊപ്പം പല നടന്മാരുടെ പേര് ചേര്‍ത്ത് തന്നെക്കൊണ്ട് കഥകളുണ്ടാക്കി ഇമേജ് തകര്‍ക്കാന്‍ ആന്റിയും കുടുംബവും ശ്രമിച്ചുവെന്നും അടിമയെപ്പോലെയാണ് അവര്‍ തന്നെ കണക്കാക്കുന്നതെന്നും താരം പറയുന്നു. ഇനി താനൊരിക്കലും ചെന്നൈയിലേക്കില്ലെന്നും അഞ്ജലി വ്യക്തമാക്കിയിട്ടുണ്ട്. ഭാരതി ദേവിയ്ക്കും സംവിധായകന്‍ കലന്‍ജിയത്തിനുമെതിരെ അഞ്ജലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ അഞ്ജലിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും സഹോദരിയുടെ മകളായ അഞ്ജലിയെ താന്‍ ദത്തെടുക്കുകയാണുണ്ടായതെന്നുമാണ് ഭാരതി ദേവി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

English summary
Tamil Actress Anjali who was alleged harassment from aunt and a director, filed a petition against Bharthi Devi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam