For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയാണെന്ന് ആരാധകരോട് വെളിപ്പെടുത്തി നടി നമിത; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

  |

  ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട തമിഴ് താരമാണ് നമിത. മാദകസുന്ദരിയായി അറിയപ്പെടുന്ന നടി ഐറ്റം ഡാന്‍സുകളിലൂടെയാണ് തമിഴകത്ത് താരമായി മാറിയത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയിലും തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സജീവമാണ് നടി.

  കാമുകനായിരുന്ന വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിക്കുകയാണ് നമിത. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഒരു വലിയ സന്തോഷം ഇന്ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ അറിയിക്കുമെന്ന് നമിത പറഞ്ഞിരുന്നു.

  നിറവയറില്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായാണ് ആരാധകര്‍ക്ക് മുന്നില്‍ ഇന്ന് നമിത എത്തിയത്. 'മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്കു വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചു. എനിക്ക് ഇപ്പോള്‍ നിന്നെ അറിയാം.' ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നമിത് ഏറെ സന്തോഷത്തോടെ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിയ്ക്കുന്നു.

  അനേകം ആരാധകര്‍ നമിതയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത തങ്ങളെ ഞെട്ടിച്ചതായും ദമ്പതികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ആരാധകര്‍ പറയുന്നു.

  എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. തെലുങ്കിലായിരുന്നു ആദ്യ ചിത്രം. പിന്നീട് ചാണക്യ, മഹാ നടികന്‍, ബില്ല, പാണ്ടി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, പാണ്ടി, പെരുമാള്‍, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്. പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ബോള്‍ഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരില്‍ നമിതയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും സിനിമയ്ക്ക് അകത്തുനിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നുപോലും നമിതയ്ക്ക് ഇത്തരത്തില്‍ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

  ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാട മയിലാടയിലെ വിധി കര്‍ത്താവായി നമിത കയ്യടി നേടിയിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നമിത.

  സിനിമയിലെ ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ നടി തുറന്നുപറഞ്ഞിരുന്നു.'നടീ നടന്മാര്‍ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അത് അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി 'ടൈപ്പ് കാസ്റ്റിങ്ങ്' ആയിരുന്നു എന്നതാണ്.

  ഒരിക്കല്‍ ഗ്ലാമര്‍ കഥപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ. മറിച്ച് ആ നടനോ നടിയ്‌ക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്ത് പോകും നമ്മള്‍. നാടകവേദികളില്‍പോലും അനുഭവസമ്പത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങള്‍ വെറും ഗ്ലാമറില്‍ ഒതുങ്ങിപ്പോയി.'

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  മറ്റൊരിക്കല്‍ തന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നമിത പങ്കുവെച്ചതിങ്ങനെ: 'സ്ത്രീകള്‍ സുന്ദരിയായിരിക്കണമെന്നാണ് പറയുന്നത്. അതെനിക്ക് ഇഷ്ടമല്ല. തെന്നിന്ത്യയില്‍ ഞാനത് കണ്ടിട്ടുണ്ട്. 2007-ല്‍ ഒരു ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തിന്റെ ഓഫര്‍ എനിക്ക് വന്നു. അതിലെനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു. അന്നും ഇന്നും ആ അഭിപ്രായത്തില്‍ നിന്നെനിക്ക് മാറ്റമില്ല.

  തൊലിയുടെ നിറത്തിന് അനുസരിച്ച് ആളുകള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതും ഞാന്‍ വെറുക്കുന്നു. കൃഷ്ണദേവനും ഇരുണ്ട നിറമാണ്. അദ്ദേഹമാണ് എല്ലാം സൃഷ്ടിച്ചിരിക്കുന്നത്. ബാക്കി ഒന്നും എനിക്ക് പിന്തുടരാന്‍ സാധിക്കില്ല.' നമിത പറയുന്നു.

  വിവാഹശേഷം സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് നമിത. മലയാളത്തിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കുന്ന ബൗ ബൗ ആണ് നടിയുടെ പുതിയ ചിത്രം. ആര്‍.എല്‍.രവി, മാത്യു സക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുന്നത്. നമിത തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

  Read more about: namitha pregnancy tamil
  English summary
  Tamil Actress Namitha Announced her pregnancy with cute baby bump pictures
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X